കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിന്, ഒരു പുതിയ ഇന്‍ഷുറന്‍സ് പോളിസി

ചുഴലിക്കാറ്റുകളും ഉഷ്ണതരംഗങ്ങളും ഉള്‍പ്പെടുന്ന അതിതീവ്ര കാലാവസ്ഥാ  ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം ആളുകളെ പല തരത്തില്‍ ബാധിച്ചേക്കാം. ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ വരെ നീണ്ടുനില്‍ക്കുന്ന വരുമാന നഷ്ടം വരെ ഇതിന്‍റെ ഭാഗമാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിന്, ഒരു പുതിയ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചിരിക്കുകയാണ് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് . ക്ലൈമറ്റ് സേഫ് എന്ന പേരിലാണ് പോളിസി.

ക്ലൈമറ്റ് സേഫ് : സവിശേഷതകളും ആനുകൂല്യങ്ങളും

നീണ്ടുനില്‍ക്കുന്ന മഴ , അമിതമായ മഴ മൂലമുണ്ടാകുന്ന അപകടങ്ങള്‍, കഠിനമായ കാലാവസ്ഥ കാരണം ദിവസ വേതന തൊഴിലാളികളുടെ  വരുമാനനഷ്ടം, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുകള്‍, കഠിനമായ കാലാവസ്ഥയില്‍ വില്‍പ്പന കുറയല്‍, വെള്ളപ്പൊക്കം മൂലമുള്ള വിതരണ ശൃംഖലയിലെ കാലതാമസം ഉയര്‍ന്ന വൈദ്യുതി ഉപയോഗം മൂലമുള്ള വര്‍ദ്ധിച്ച ജീവിതച്ചെലവ്, അപ്രതീക്ഷിത യാത്രാ ചെലവുകള്‍,  എന്നിവയില്‍ കവറേജ് നല്‍കുന്നുവെന്നതാണ് ക്ലൈമറ്റ് സേഫ് പോളിസിയുടെ പ്രത്യേകത. വര്‍ഷത്തില്‍ പലതവണ ഈ ഇന്‍ഷുറന്‍സ് വാങ്ങാം. ഇന്‍ഷുറന്‍സ് സെറ്റില്‍മെന്‍റുകള്‍ പൂര്‍ണമായും ഓട്ടോമാറ്റിക്ക് ആണ്. ഉപഭോക്താവ് ക്ലെയിമിന്‍റെ കാര്യം അറിയിക്കേണ്ടതില്ലെന്ന് മാത്രമല്ല ഏഴ് ദിവസത്തിനുള്ളില്‍ ഓട്ടോമാറ്റിക് ക്ലെയിം  നടക്കും

റീട്ടെയില്‍ ഉപഭോക്താക്കള്‍, ഓഫീസ് യാത്രക്കാര്‍, ഓട്ടോ/ടാക്സി ഡ്രൈവര്‍മാര്‍, റീട്ടെയില്‍ ഷോപ്പ് ഉടമകള്‍, ഡെലിവറി ഏജന്‍റുമാര്‍, ഹോം സര്‍വീസ് പ്രൊഫഷണലുകള്‍, ഗിഗ് തൊഴിലാളികള്‍, വീട്ടുടമസ്ഥര്‍, കാലാവസ്ഥാ സംബന്ധമായ വരുമാന നഷ്ടം അല്ലെങ്കില്‍ കടുത്ത ചൂട്, തിരമാലകള്‍, അമിതമായ മഴ എന്നിവ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ സംബന്ധമായ അപകടസാധ്യതകള്‍ കാരണം വര്‍ദ്ധിച്ച ചെലവുകള്‍ നേരിടുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഈ പോളിസി.

കാലാവസ്ഥാ പ്രതികൂലമായ പ്രദേശങ്ങളിലെ തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ സാധ്യതയും ആഘാതവും നിര്‍ണ്ണയിക്കാന്‍ ഇന്‍ഷുറര്‍ , കാലാവസ്ഥാ മോഡലുകള്‍, വിവിധ അപകടസാധ്യത ഘടകങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നു. വിലയിരുത്തിയ അപകടസാധ്യതയെ അടിസ്ഥാനമാക്കി, കവറേജ് ലഭിക്കുന്നതിന് പോളിസി ഉടമകള്‍ നല്‍കേണ്ട പ്രീമിയങ്ങള്‍ ഇന്‍ഷുറര്‍ കണക്കാക്കും