Asianet News MalayalamAsianet News Malayalam

എട്ട് ദിവസങ്ങൾക്ക് ശേഷം ധനമന്ത്രി പ്രഖ്യാപിക്കാൻ പോകുന്നത് എന്തെല്ലാം; ഈ ആറ് കാര്യങ്ങൾക്ക് സാധ്യത

ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നും പൊതുതിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടി ക്രമം മാത്രമായിരിക്കും ബജറ്റെന്ന് ധനമന്ത്രി ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്.

Interim Budget 2024 6 things to expect on February 1
Author
First Published Jan 24, 2024, 4:26 PM IST

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇടക്കാല ബജറ്റായിരിക്കും. 2024-25 സാമ്പത്തിക ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നും പൊതുതിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടി ക്രമം മാത്രമായിരിക്കും ബജറ്റെന്ന് ധനമന്ത്രി ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്.

ബജറ്റിൽ ഇടം പിടിക്കുന്നതിന് സാധ്യതയുളള പ്രഖ്യാപനങ്ങളിവയാണ്..

1. ക്ഷേമ ചെലവുകൾ വർധിപ്പിക്കാനും 2025-26 സാമ്പത്തിക വർഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5% ആയി കുറയ്ക്കാനും സർക്കാർ നടപടിയെടുത്തേക്കും.
 
2.നികുതി കുറയ്ക്കുന്നതിനും കൃഷിക്കും ഗ്രാമീണ മേഖലകൾക്കും പിന്തുണ നൽകുന്നതിനുമുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കും . പ്രതികൂല കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, പണപ്പെരുപ്പം എന്നിവ മറികടക്കുന്നതിന് നടപടികൾ ഉണ്ടാകും

 3. ഡിജിറ്റലൈസ്ഡ് ഇന്ത്യ, ഗ്രീൻ ഹൈഡ്രജൻ, ഇലക്‌ട്രിക് വാഹനങ്ങൾ (ഇവികൾ), ബ്രോഡ്‌ബാൻഡ് എന്നിവയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് അടിസ്ഥാന സൌകര്യ വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിച്ചേക്കും.

4. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ, ഭക്ഷ്യ-വളം സബ്‌സിഡികൾക്കായി ഏകദേശം 4 ട്രില്യൺ രൂപ അനുവദിച്ചേക്കും
 
5.ചെലവ് കുറഞ്ഞ  ഭവന പദ്ധതികൾക്കുള്ള പണം  സർക്കാർ 15 ശതമാനത്തിലധികം വർദ്ധിപ്പിച്ചേക്കാം. , 2023 ലെ ₹79,000 കോടിയിൽ നിന്ന് 2024/25 ലെ ചെലവ് കുറഞ്ഞ ഭവനങ്ങൾക്കായുള്ള വിഹിതം   1 ട്രില്യൺ ആയി ഉയർത്താൻ സാധ്യതയുണ്ട് . പ്രവചനങ്ങൾ അനുസരിച്ച്, നഗര മേഖലകളിലെ ഭവന ക്ഷാമം 1.5 ദശലക്ഷത്തിലധികം ആണ്. 2030 ഓടെ ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

6. കൂടാതെ, ഓഹരി വിറ്റഴിക്കലിലൂടെ 510 ബില്യൺ രൂപ   സമാഹരിക്കാൻ സർക്കാർ ലക്ഷ്യം വച്ചിട്ടുണ്ട് .

Follow Us:
Download App:
  • android
  • ios