Asianet News MalayalamAsianet News Malayalam

ഇന്ത്യക്കാർക്ക് വിസ ഇളവുമായി ഇറാൻ; ഈ 4 വ്യവസ്ഥകൾ പാലിക്കണം

ടൂറിസം ആവശ്യങ്ങൾക്കായി ഇറാനിൽ പ്രവേശിക്കുന്ന ആളുകൾക്ക് മാത്രമേ വിസ രഹിത പ്രവേശനം ബാധകമാകൂ. ബിസിനസ് അല്ലെങ്കിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇറാൻ സന്ദർശിക്കുന്ന ഇന്ത്യക്കാർ അതത് വിഭാഗങ്ങൾക്ക് കീഴിൽ വിസയ്ക്ക് അപേക്ഷിക്കണം.

Iran s 4 Conditions For Indian Tourists Who Wish To Travel Visa-Free
Author
First Published Feb 7, 2024, 7:45 PM IST

ന്ത്യക്കാർക്ക് പരമാവധി 15 ദിവസം വിസയില്ലാതെ രാജ്യത്ത് തങ്ങുന്നതിനുള്ള  പദ്ധതി പ്രഖ്യാപിച്ച്  ഇറാൻ  . ഫെബ്രുവരി 4 മുതൽ  ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത പ്രവേശന സൗകര്യം ആരംഭിച്ചതായി ഇറാൻ എംബസി അറിയിച്ചു. സാധാരണ പാസ്‌പോർട്ടുകൾ കൈവശമുള്ള ആളുകൾക്ക് ആറ് മാസത്തിലൊരിക്കൽ വിസയില്ലാതെ പരമാവധി 15 ദിവസം വരെ രാജ്യത്ത് തങ്ങാം.15 ദിവസത്തെ കാലാവധി നീട്ടാൻ കഴിയില്ലെന്ന് ഇറാൻ വ്യക്തമാക്കി.

ടൂറിസം ആവശ്യങ്ങൾക്കായി ഇറാനിൽ പ്രവേശിക്കുന്ന ആളുകൾക്ക് മാത്രമേ വിസ രഹിത പ്രവേശനം ബാധകമാകൂ. ബിസിനസ് അല്ലെങ്കിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇറാൻ സന്ദർശിക്കുന്ന ഇന്ത്യക്കാർ അതത് വിഭാഗങ്ങൾക്ക് കീഴിൽ വിസയ്ക്ക് അപേക്ഷിക്കണം. ആറ് മാസ കാലയളവിനുള്ളിൽ ഒന്നിലധികം തവണ ഇറാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ വിസ എടുക്കണം . വിമാനമാർഗം ഇറാനിൽ എത്തുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് മാത്രമേ വിസ രഹിത പ്രവേശനം ബാധകമാകൂ എന്നും പ്രസ്താവനയിൽ വ്യക്തമാക്കി. തുർക്കി, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ അല്ലെങ്കിൽ ഏതെങ്കിലും അയൽ രാജ്യങ്ങൾ വഴി കരമാർഗം ഇറാനിലേക്ക് വരുന്നവരെ മുൻകൂർ വിസയില്ലാതെ പ്രവേശിക്കാൻ അനുവദിക്കില്ല. തായ്‌ലൻഡ്, മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾ  അടുത്തിടെ ഇന്ത്യൻ സന്ദർശകർക്ക് വിസ രഹിത പ്രവേശനം അംഗീകരിച്ചിരുന്നു.

ആണവ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഇറാനുമേൽ നിരവധി  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്ന  സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി,കഴിഞ്ഞ ഡിസംബറിൽ 28 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഇറാൻ വിസ ഇളവ് പ്രഖ്യാപിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios