ചില ഘട്ടങ്ങളില്‍ മിഡ്-ക്യാപ്, സ്മോള്‍-ക്യാപ് ഫണ്ടുകള്‍ക്ക് സ്വര്‍ണ്ണത്തെ മറികടക്കാന്‍ കഴിയും.
കഴിഞ്ഞ 10, 20 വര്‍ഷമായി ഇന്ത്യയില്‍ സ്വര്‍ണ്ണം ഏകദേശം 14% വാര്‍ഷിക റിട്ടേണാണ് നല്‍കിയിട്ടുണ്ട്. മിക്ക ലാര്‍ജ്-ക്യാപ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളേക്കാളും മികച്ച പ്രകടനമാണ് സ്വര്‍ണം കാഴ്ചവയ്ക്കുന്നത്. കൂടാതെ ഓഹരി വിപണിയിലേതിനേക്കാള്‍ വളരെ കുറഞ്ഞ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവുമാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം.
ചില ഘട്ടങ്ങളില്‍ മിഡ്-ക്യാപ്, സ്മോള്‍-ക്യാപ് ഫണ്ടുകള്‍ക്ക് സ്വര്‍ണ്ണത്തെ മറികടക്കാന്‍ കഴിയും. പക്ഷേ ഈ വിഭാഗത്തിലുള്ള ഓഹരികളിലെ നിക്ഷേപം കൂടുതല്‍ റിസ്ക് ഉള്ളതാണ്. ഒരാള്‍ ആഭരണങ്ങളായി സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. പണിക്കൂലി, തേയ്മാനം എന്നിവ വഴിയുള്ള നഷ്ടം കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. സ്വര്‍ണ്ണ ഇടിഎഫുകള്‍, ഡിജിറ്റല്‍ സ്വര്‍ണ്ണം അല്ലെങ്കില്‍ നാണയങ്ങള്‍ തിരഞ്ഞെടുത്താല്‍ ഈ പ്രശ്നം ഒഴിവാക്കാം.
ഒരു പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണ്ണവും ഓഹരിയും വളരെ വ്യത്യസ്തമായ റോളുകള്‍ നിര്‍വ്വഹിക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണ്ണം പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണമാണ്, താരതമ്യേന കുറഞ്ഞ ചാഞ്ചാട്ടത്തോടെ വ്യക്തമായ മൂല്യം വാഗ്ദാനം ചെയ്യുന്നുവെന്നുള്ള നേട്ടം സ്വര്‍ണത്തിനുണ്ട്. വിപണിയില്‍ സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ സ്വര്‍ണം ശക്തമാകും. സ്വര്‍ണ്ണ വിഹിതം വര്‍ദ്ധിപ്പിക്കുന്നത് പോര്‍ട്ട്ഫോളിയോയിലെ അസ്ഥിരത കുറയ്ക്കാന്‍ സഹായിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ ലാര്‍ജ് ക്യാപ് ഇക്വിറ്റി ഫണ്ടുകളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളില്‍ നിന്നും പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളില്‍ നിന്നും പ്രയോജനം നേടിയ ഈ ഫണ്ടുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മികച്ച വരുമാനം നല്‍കിയിട്ടുണ്ട്. എല്‍ഐസി എംഎഫ് ഗോള്‍ഡ് ഇടിഎഫ് എഫ്ഒഎഫ് - ഡയറക്ട് പ്ലാന്‍ - ഗ്രോത്ത് 21.90% എന്ന ശ്രദ്ധേയമായ വാര്‍ഷിക വരുമാനം നേടിയിട്ടുണ്ട്.
ലാര്‍ജ്-ക്യാപ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍: ഈ ഫണ്ടുകള്‍ മിതമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും അവ ഇപ്പോഴും മികച്ച വരുമാനം നല്‍കുന്നു. നിപ്പോണ്‍ ഇന്ത്യ ലാര്‍ജ് ക്യാപ് ഫണ്ട് - ഗ്രോത്ത് മൂന്ന് വര്‍ഷത്തിനിടെ 19.89% വാര്‍ഷിക വരുമാനവുമായി വിഭാഗത്തില്‍ മുന്നിലാണ്.
