Asianet News MalayalamAsianet News Malayalam

ഇസ്രായേല്‍ - ഹമാസ് സംഘര്‍ഷം; ബാധിക്കുന്നത് ഈ ഇന്ത്യന്‍ കമ്പനികളെ

ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തെ ആശങ്കയോടെയാണ് രാജ്യത്തെ  പ്രധാനപ്പെട്ട കമ്പനികളെല്ലാം വീക്ഷിക്കുന്നത്

Israel Hamas war how to affect indian companies apk
Author
First Published Oct 10, 2023, 6:36 PM IST

രാജ്യത്തെ പ്രധാനപ്പെട്ട കമ്പനികളെല്ലാം ഇസ്രായേല്‍ - ഹമാസ് സംഘര്‍ഷത്തെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. അദാനി, ടിസിഎസ്, ഫാര്‍മ കമ്പനികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.സംഘര്‍ഷത്തെ തുടര്‍ന്ന് ഈ കമ്പനികളുടെ ഓഹരി വിലയില്‍ കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇടിവ് രേഖപ്പെടുത്തിയ അദാനി പോര്‍ട്സ് ഓഹരികള്‍ ഇന്ന് നേട്ടത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്.. ഏതാണ്ട് നാല് ശതമാനം നേട്ടമാണ് കമ്പനിയുടെ ഓഹരികളിലുണ്ടായത്. ഇസ്രായേലിലെ ഹൈഫ തുറമുഖം കഴിഞ്ഞ വര്‍ഷം അദാനി ഏറ്റെടുത്തിരുന്നു. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസം ഏതാണ്ട് 5 ശതമാനത്തോളം ഇടിവാണ് അദാനി പോര്‍ട്സ് ഓഹരികളിലുണ്ടായത്. സംഘര്‍ഷം നടക്കുന്നത് ദക്ഷിണ ഇസ്രയേലിലാണെന്നും ഹൈഫ തുറമുഖം ഉത്തര ഇസ്രായേലിലാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും അദാനി പോര്‍ട്സ് ഇന്നലെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായാല്‍ അത് മറികടക്കാനുള്ള പദ്ധതികള്‍ക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.അദാനി പോര്‍ട്സിന്‍റെ ആകെ ഇടപാടുകളുടെ വെറും 3 ശതമാനം മാത്രമാണ് ഹൈഫയില്‍ നടക്കുന്നത്.

ALSO READ: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; ഇന്ത്യൻ നിക്ഷേപ വിവരങ്ങള്‍ കൈമാറി സ്വിസ് ബാങ്ക്

അദാനിക്ക് പുറമേ രാജ്യത്തെ പ്രധാന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കും ഇസ്രായേലി ബന്ധമുണ്ട്. സണ്‍ഫാര്‍മയുടെ ഉപകമ്പനിയായ താരോ ഫാര്‍മ ഇസ്രായേല്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഡോ.റെഡ്ഡീസ്, ലൂപിന്‍, ടോറന്‍റ് ഫാര്‍മ എന്നിവ ഇസ്രായേലിലേക്ക് മരുന്നുകള്‍ കയറ്റി അയക്കുന്നുണ്ട്.

ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഇസ്രായേലിന് വേണ്ട നിരവധി പ്രോജക്റ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍ സര്‍ക്കാരിന് വേണ്ടിയടക്കം പ്രവര്‍ത്തിക്കുന്ന ടിസിഎസ് അവിടെ ആയിരത്തോളം ജീവനക്കാരെ വിന്ന്യസിച്ചിട്ടുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

ഓയില്‍ കമ്പനികളായ ഐഒസി, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവയും സസൂക്ഷ്മം കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. സംഘര്‍ഷം വ്യാപിച്ചാല്‍ എണ്ണ വിതരണം തടസ്സപ്പെടുകയും അത് ഈ കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.

ALSO READ: മുകേഷ് അംബാനി മക്കൾക്ക് എത്ര കൊടുക്കും? ഓരോ മീറ്റിംഗിന്റെയും പ്രതിഫലം ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios