ഐക്രയുടെ റിപ്പോര്‍ട്ട് പ്രകാരം 2018- 19 ല്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബോണ്ടുകളുടെ ആകെ മൂല്യം 88,454 കോടി രൂപയാണ്. 

ദില്ലി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബോണ്ടുകളുടെ അവതരണം 64,192 കോടി രൂപയിലേക്ക് ഉയര്‍ന്നു. രാജ്യത്തിന്‍റെ ജിഡിപിയുടെ 0.34 ശതമാനം വരുമിത്. മുന്‍ സാമ്പത്തിക വര്‍ഷം 15,095 കോടി രൂപയുടെ ബോണ്ട് അവതരണം മാത്രം നടന്ന സ്ഥാനത്താണിത്. 

ഐക്രയുടെ റിപ്പോര്‍ട്ട് പ്രകാരം 2018- 19 ല്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബോണ്ടുകളുടെ ആകെ മൂല്യം 88,454 കോടി രൂപയാണ്. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പും പൊതുമേഖല സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കായും പണം കണ്ടെത്താനാണ് സര്‍ക്കാര്‍ ബോണ്ടുകള്‍ അവതരിപ്പിക്കുന്നത്. ഇത്തരം ബോണ്ടുകള്‍ പ്രധാന ബജറ്റ് ഇതര വരുമാന മാര്‍ഗമാണ്. 2016-17 ല്‍ ജിഡിപിയുടെ 0.09 ശതമാനമായിരുന്നു സര്‍ക്കാര്‍ ബോണ്ടുകളുടെ വിഹിതം.