Asianet News MalayalamAsianet News Malayalam

10 വർഷത്തിനിടെ 1000 കോടിയുടെ ഇടപാട്; മരിച്ചവരുടെ പേരിലടക്കം നിക്ഷേപം; യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കിൽ റെയ്‌ഡ്

നോട്ട് നിരോധന കാലത്തും വലിയ തോതിൽ അനധികൃത പണമിടപാടുകൾ നടന്നു. ഉദ്യോഗസ്ഥർക്ക് പുറമേ ഭരണ സമിതി അംഗങ്ങൾക്കെതിരേയും അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്

IT raid at Malappuram AR nagar service co operative bank
Author
A R Nagar, First Published Mar 28, 2021, 4:58 PM IST

മലപ്പുറം: യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ ആദായ നികുതി റെയ്‌ഡ്. എആർ നഗർ സർവീസ് സഹകരണ ബാങ്കിലാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടത്തിയതായാണ് സൂചന. പത്ത് വർഷത്തിനിടെ ബാങ്കിൽ നടത്തിയത് 1000(ആയിരം) കോടിയോളം രൂപയുടെ ഇടപാടുകളെന്ന് കണ്ടെത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപം കണ്ടെത്തി. ബാങ്ക് മുൻ സെക്രട്ടറി വികെ ഹരികുമാറിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

നോട്ട് നിരോധന കാലത്തും വലിയ തോതിൽ അനധികൃത പണമിടപാടുകൾ നടന്നു. ഉദ്യോഗസ്ഥർക്ക് പുറമേ ഭരണ സമിതി അംഗങ്ങൾക്കെതിരേയും അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. പത്ത് ലക്ഷം രൂപക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരങ്ങൾ കൈമാറാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരുന്നെങ്കിലും ചില ഇടപാടുകൾ ബാങ്ക് അധികൃതർ മറച്ചുവെച്ചെന്ന് പരാതിയുണ്ടായിരുന്നു. ഇതേ തുടർന്ന് സഹകരണ രജിസ്ട്രാറെ വിവരമറിയിച്ചു. ഇതോടെ ഇൻകം ടാക്സ് വിഭാഗത്തിന് കൈമാറുകയായിരുന്നു. വലിയ അഴിമതി ബാങ്കിൽ നടന്നെന്നാണ് വിവരം.  വിശദമായ അന്വേഷണം വേണമെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios