ആമസോൺ വെബ് സർവീസിന്‍റെ ചുമതലയിലുള്ള ആൻഡി ജാസി ആണ് കമ്പനിയുടെ പുതിയ സിഇഒ ആവുക. 1995 ൽ കമ്പനി സ്ഥാപിച്ചത് മുതൽ ബെസോസ് ആണ് സിഇഒ സ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്.

ന്യൂയോര്‍ക്ക്: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയും. ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനമേറ്റെടുക്കും. ആമസോൺ വെബ് സർവീസിന്‍റെ ചുമതലയിലുള്ള ആൻഡി ജാസി ആണ് കമ്പനിയുടെ പുതിയ സിഇഒ ആവുക. 1995ൽ കമ്പനി സ്ഥാപിച്ചത് മുതൽ ബെസോസ് ആണ് സിഇഒ സ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്.