മുംബൈ: ജെറ്റ് എയര്‍വേസിന്‍റെ ഓഹരികള്‍ ലേലത്തില്‍ വില്‍ക്കാനുളള ബിഡ് തീയതി നീട്ടി. ബിഡ് സമര്‍പ്പിക്കാനുളള അവസാന തീയതി ഓഗസ്റ്റ് മൂന്നായിരുന്നു. ഓഗസ്റ്റ് മൂന്ന് വരെയും അപേക്ഷകര്‍ ആരും എത്താത്തതുകൊണ്ടാണ് തീയതി നീട്ടാന്‍ തീരുമാനിച്ചത്.

പുതുക്കിയ തീയതി പ്രകാരം ഓഗസ്റ്റ് 10 വരെ ജെറ്റ് എയര്‍വേസിനായി ബിഡ് സമര്‍പ്പിക്കാം. ജെറ്റ് എയര്‍വേസ് വായ്പദാതാക്കള്‍ക്ക് നല്‍കാനുളള കിട്ടാക്കടം ഈടാക്കാനാണ് വിമാനക്കമ്പനിയുടെ ഓഹരികള്‍ ലേലത്തിലൂടെ വില്‍ക്കുന്നത്. പ്രവര്‍ത്തനം അവസാനിപ്പിച്ച ജെറ്റ് എയര്‍വേസ് ബാങ്കുകള്‍ക്ക് നല്‍കാനുളളത് ഏകദേശം 11,000 കോടി രൂപയോളമാണ്.