വൊഡഫോൺ ഐഡിയയും എയർടെല്ലും കഴിഞ്ഞയാഴ്ച നിരക്ക് കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ നിരക്ക് കൂട്ടിയിരിക്കുന്നത്. 

ദില്ലി: ജിയോയും മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി. ഡിസംബർ ഒന്നുമുതൽ പ്രീപെയ്ഡ് നിരക്കിൽ 21% വർധന ഉണ്ടാകുമെന്ന് ജിയോ പ്രഖ്യാപിച്ചു. വൊഡഫോൺ ഐഡിയയും എയർടെല്ലും കഴിഞ്ഞയാഴ്ച നിരക്ക് കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ നിരക്ക് കൂട്ടിയിരിക്കുന്നത്. 

ജിയോ ഫോൺ പ്ലാനുകൾ, അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺ പ്ലാനുകൾ അടക്കം നിരക്ക് കൂട്ടിയിട്ടുണ്ട്. 28 ദിവസം വാലിഡിറ്റിയുള്ള 129 രൂപ പ്ലാൻ 155 ആയി കൂട്ടി. 149 രൂപ പ്ലാൻ 179 ആക്കി യും 199 രൂപ പ്ലാൻ 239 ആക്കിയും കൂട്ടി. 249 രൂപ പ്ലാൻ 299 ആയി ഉയരും. 399 പ്ലാൻ 479 ആയും 444 പ്ലാൻ 533 രൂപ ആയും കൂട്ടി. ഒരു വർഷം വാലിഡിറ്റിയുള്ള 1299 രൂപ പ്ലാനിന് ഇനി 1559 രൂപ നൽകണം. 

Read Also: ഫ്‌ളിപ്കാര്‍ട്ട് ബ്ലാക്ക് ഫ്രൈഡേ സെയില്‍ ഓഫറുകള്‍

ഫ്‌ലിപ്പ്കാര്‍ട്ട് അതിന്റെ പ്ലാറ്റ്ഫോമില്‍ ബ്ലാക്ക് ഫ്രൈഡേ സെയില്‍ തുടരുന്നു. അത് നവംബര്‍ 30 വരെയുണ്ടാകും. ഈ വില്‍പ്പനയില്‍ ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഉള്‍പ്പെടുന്നു. ഐഫോണ്‍ 12, പിക്‌സല്‍ 4എ, റിയല്‍മി നാര്‍സോ 30 തുടങ്ങിയ ഫോണുകള്‍ ഉള്‍പ്പെടെ നിരവധി ഉപകരണങ്ങള്‍ വില്‍പ്പനയിലുണ്ട്. ഫ്ളിപ്കാര്‍ട്ടിന്റെ ബ്ലാക്ക് ഫ്രൈഡേ വില്‍പ്പനയില്‍ ആപ്പിളിന്റെ ഐഫോണ്‍ 12 56,999 രൂപയ്ക്ക് വാങ്ങാം. 

2,000 രൂപയുടെ പ്രീപെയ്ഡ് ഓഫറുമുണ്ട്, അത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുകയാണെങ്കില്‍, അവര്‍ക്ക് ഐഫോണ്‍12 54,999 രൂപയ്ക്ക് വാങ്ങാനാകും. വാങ്ങുന്നയാള്‍ക്ക് അവരുടെ പഴയ ഫോണ്‍ കൈമാറ്റം ചെയ്യാനും 14,250 രൂപ വരെ ഡിസ്‌ക്കൗണ്ട് നേടാനും കഴിയുമെന്നും ലിസ്റ്റിംഗ് കാണിക്കുന്നു. താരതമ്യേന, ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇതേ ഉപകരണം 59,990 രൂപയ്ക്കാണ് വില്‍ക്കുന്നത്.

ഇന്ത്യയില്‍ 36,999 രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ച മോട്ടറോള എഡ്ജ് 20 പ്രോ, ഫ്‌ലിപ്കാര്‍ട്ടിന്റെ ബ്ലാക്ക് ഫ്രൈഡേ വില്‍പ്പനയില്‍ നിലവില്‍ 34,999 രൂപയ്ക്ക് ലഭ്യമാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് സൂചിപ്പിച്ച വില. മുകളില്‍ സൂചിപ്പിച്ച എക്സ്ചേഞ്ച് ഓഫര്‍ ഈ ഫോണിനും ബാധകമാണ്. 144Hz റിഫ്രഷ് റേറ്റും എച്ച്ഡിആര്‍10+ പിന്തുണയും ഉള്ള 6.7-ഇഞ്ച് ഫുള്‍-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഇത് പായ്ക്ക് ചെയ്യുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 എസ്ഒസി ആണ് ഈ ഉപകരണം നല്‍കുന്നത്.