Asianet News MalayalamAsianet News Malayalam

കേന്ദ്ര ബജറ്റ് കേരളത്തിന് അനു​ഗ്രഹം; അഭിനന്ദിക്കാൻ പിണറായിയും ഐസക്കും തയ്യാറാകണം: കെ സുരേന്ദ്രൻ

8 കേന്ദ്രമന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിരുന്ന കാലത്തു പോലും  ഇത്തരം സഹായമുണ്ടായിട്ടില്ല. തോമസ് ഐസക്കും കൂട്ടരും കണ്ണ് തുറന്ന് ഇത് കാണണം. 

k surendran readtion to budget 2021
Author
Thiruvananthapuram, First Published Feb 1, 2021, 3:23 PM IST

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് വികസന കുതിപ്പിന് ഗതിവേഗം നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബജറ്റ് കേരളത്തിന് അനുഗ്രഹമാണ്. കേരളത്തിന്റെ വളർച്ചക്കും വികസനത്തിനും സഹായകമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also: കേന്ദ്രബജറ്റ് 2021 - വില വർധിക്കുന്ന ഉത്പന്നങ്ങൾ, വില കുറയുന്ന ഉത്പന്നങ്ങൾ...

8 കേന്ദ്രമന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിരുന്ന കാലത്തു പോലും  ഇത്തരം സഹായമുണ്ടായിട്ടില്ല. തോമസ് ഐസക്കും കൂട്ടരും കണ്ണ് തുറന്ന് ഇത് കാണണം. മോദി സർക്കാരിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് അവസാനിപ്പിക്കണം. കേന്ദ്രസർക്കാരിനെ പരസ്യമായി അഭിനന്ദിക്കാൻ പിണറായി വിജയനും തോമസ് ഐസക്കും തയ്യാറാകണം. തോമസ് ഐസക് മാപ്പ് പറയാൻ തയ്യാറാകണം.

Read Also: ബജറ്റില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 1500 കോടി...

കൊവിഡ് പ്രതിരോധത്തിൽ കേരളം പരാജയമാണ്. രാജ്യത്തെ രോഗികളിൽ പകുതിയിലേറെയും കേരളത്തിലാണ്. സംസ്ഥാനവും  കേന്ദ്രവും ചെലവഴിച്ച തുക എത്രയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കണം. മുസ്ലിം ലിഗ് പറയുന്നതനുസരിച്ച് കോൺഗ്രസ് തുള്ളുകയാണ്. സി പി എമ്മും കോൺഗ്രസും വർഗ്ഗീയ പ്രീണനം നടത്തുന്നു. ശബരിമല വിഷയത്തിൽ യുഡിഎഫ് നിലപാട് ആത്മാർത്ഥതയില്ലാത്തതാണ്. അത് വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനുള്ള  ശ്രമമാണ്. ശബരി പാതക്ക് തുരങ്കം വച്ചത് ഉമ്മൻ ചാണ്ടിയാണ്. അതിന് വിശ്വാസികളോട് മാപ്പ് പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു. 
 



 

Follow Us:
Download App:
  • android
  • ios