Asianet News MalayalamAsianet News Malayalam

കേന്ദ്രബജറ്റ് 2021 - വില വർധിക്കുന്ന ഉത്പന്നങ്ങൾ, വില കുറയുന്ന ഉത്പന്നങ്ങൾ...

മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യൻ നിർമ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല. 

Union budget 2021 price list
Author
Delhi, First Published Feb 1, 2021, 2:15 PM IST

ദില്ലി: ലെതർ, അമൂല്യ കല്ലുകൾ, എസിയിലും മറ്റും ഉപയോഗിക്കുന്ന കംപ്രസറുകൾ  എന്നിവയുടെ ഇറക്കുമതി ചുങ്കം കൂട്ടിയതിൻ്റെ ഫലമായി ഇവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് വില കൂടും. മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യൻ നിർമ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല. സ്വർണ്ണത്തിനും വെള്ളിക്കും , ഇരുമ്പിനും വില കുറയും. പ്രധാനമായും വില കൂടുന്ന ഉത്പന്നങ്ങൾ ഇവയാണ്. പെട്രോളിനും ഡീസലിനും കാർഷിക സെസ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി എക്സൈസ് നികുതി കുറയ്ക്കും എന്നതിനാണ് ഇന്ധന വിലയിൽ വർധനവുണ്ടാവാൻ സാധ്യതയില്ല. 

വില കൂടും

  • ലെതർ ഉത്പന്നങ്ങൾ
  • ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈൽ ഭാഗങ്ങൾ
  • ഇലക്ട്രോണിക് ഉപകരണങ്ങൾ
  • മൊബൈൽ ഫോണുകൾ
  • അമൂല്യ കല്ലുകൾ, രത്നങ്ങൾ
  • സോളാർ സെല്ല്
  • മൊബൈൽ നിർമ്മണ ഘടകങ്ങൾ - (പ്രിൻഡ് സർക്യൂട്ട് ബോർഡ്, അസ്ലബി, ക്യാമറ മൊഡ്യൂൾ, കണക്ടറുകൾ)
  • കോട്ടണ്
  • കോട്ടണ് വേസ്റ്റ്
  • ചെമ്മീൻ ഫുഡ്
  • പെല്ലറ്റ് രൂപത്തിലുള്ള മീൻത്തീറ്റ
  • കാർബണ് ബ്ലാക്ക്
  • പോളി കാർബോണേറ്റ്
  • തുരങ്കനിർമ്മാണത്തിനുള്ള യന്ത്രങ്ങൾ
  • ചാർജറിന് വേണ്ടിയുള്ള പ്ലാസ്റ്റിക് 
  • ഫ്രിഡ്ജിൻ്റയും എസിയുടേയും കംപ്രസർ
  • എൽഇഡി ബൾബുകൾ, അവയുടെ പാർട്സുകൾ
  • വിളക്കുകൾ
  • സോളാർ ഇൻവർട്ടറുകൾ
  • സോളാർ വിളക്കുകൾ

വില കുറയുന്നവ 

  • സ്വർണം , വെള്ളി
  • വൈദ്യുതി
  • ചെരുപ്പ്
  • ഇരുമ്പ്
  • സ്റ്റീൽ
  • ചെമ്പ്
  • നൈലോൺ തുണി
  • നാഫ്ത
  • നൈലോണ് ചിപ്സ്
  • നൈലോണ് ഫൈബർ
  • ഇരുമ്പ്, ചെമ്പ്, സ്റ്റെൽസ് സ്റ്റീൽ സ്ക്രാപ്പ്
  • പ്രൈമറി, സെമി പ്രൈമറി നോണ് അലോയ് സ്റ്റീൽ 
  • പ്ലാറ്റിനം
Follow Us:
Download App:
  • android
  • ios