Asianet News MalayalamAsianet News Malayalam

സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും ഏപ്രിലിൽ കൂടും, കുടിശ്ശിക മൂന്ന് ഗഡുക്കളായി

കഴിഞ്ഞ ശമ്പളപരിഷ്കരണത്തിലേത് പോലെത്തന്നെ ഇത്തവണയും ശമ്പളക്കുടിശ്ശിക മൂന്ന് ഗഡുക്കളായി പിന്നീട് നൽകുമെന്നും, രണ്ട് ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് കുടിശ്ശികയായി ഉള്ളത് 2021 ഏപ്രിൽ മുതൽ ജീവനക്കാർക്ക് ഒരു ഗഡു അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

kerala budget 2020 state govt employees salary pension revision in april
Author
Thiruvananthapuram, First Published Jan 15, 2021, 2:06 PM IST

തിരുവനന്തപുരം: സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം വരുന്ന ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ശമ്പളപരിഷ്കരണറിപ്പോർട്ട് ജനുവരി അവസാനം ലഭിക്കും. കമ്മീഷൻ റിപ്പോർട്ടിലുള്ള ശുപാർശകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ മാസം മുതൽ ശമ്പളവും പെൻഷനും പരിഷ്കരിച്ചുകൊണ്ട് ഉത്തരവ് ഇറക്കുമെന്നുമാണ് ധനമന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ ശമ്പളപരിഷ്കരണത്തിലേത് പോലെത്തന്നെ ഇത്തവണയും ശമ്പളക്കുടിശ്ശിക മൂന്ന് ഗഡുക്കളായി പിന്നീട് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. 

രണ്ട് ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് കുടിശ്ശികയായി ഉണ്ട്. 2021 ഏപ്രിൽ മാസം മുതൽ ഒരു ഗഡു അനുവദിക്കും. രണ്ടാമത്തെ ഗഡു 2021 ഒക്ടോബറിലും അനുവദിക്കും. കുടിശ്ശിക പിഎഫിൽ ലയിപ്പിക്കും. മെഡിസെപ്പ് 2021-22-ൽ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios