തിരുവനന്തപുരം: കിലോഗ്രാമിന് 85 രൂപ നിരക്കില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ സെപ്റ്റംബര്‍ മുതല്‍ വിപണിയില്‍ എത്തും. ഉല്‍പാദനം മുതല്‍ വിപണനം വരെ എല്ലാ മേഖലയും കോര്‍ത്തിണക്കിയാണ് കുടുംബശ്രീ കേരളത്തിലെ ചിക്കന്‍ വിപണിയില്‍ ഇടപെടുന്നത്. 

വിവിധ പ്രദേശങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാകാതെ ഏകീകൃത വിലയ്ക്ക് ചിക്കന്‍ സംസ്ഥാനത്താകെ ലഭ്യമാക്കാനുളള ക്രമീകരണങ്ങളോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതിദിനം 25,000 കിലോ ചിക്കന്‍ വില്‍പനയാണ് ലക്ഷ്യം. ഇത് പിന്നീട് അഞ്ചുലക്ഷം വരെയാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്.

നിലവില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 549 ചിക്കന്‍ ഫാമുകളുണ്ട്. 935 പുതിയ ഫാമുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.