Asianet News MalayalamAsianet News Malayalam

നാളെ ബിവറേജ് തുറക്കില്ല; 20 ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈഡേ, തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും തുറക്കില്ല

പതിവ് ഡ്രൈഡേയ്ക്ക് പുറമെ തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കാണ് ഇപ്രകാരം ബെവ്‌കോയ്ക്ക് അവധിയുള്ളത്

Kerala Dry days on August BEVCO BAR Holiday latest news dry days in Kerala August 15 and 20 beverages and bar will be closed
Author
First Published Aug 14, 2024, 6:24 PM IST | Last Updated Aug 14, 2024, 6:24 PM IST

തിരുവനന്തപുരം: നാളെ സ്വതന്ത്ര്യ ദിന അവധിയായതിനാൽ സംസ്ഥാനത്തെ ബെവ്കോ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനത്തിൽ പൊതു അവധിയായതിനാലാണ് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കും അവധി നൽകിയിട്ടുള്ളത്. നാളെ ബിവറേജ് തുറക്കില്ലെങ്കിലും കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കാണ് ഇപ്രകാരം ബെവ്‌കോയ്ക്ക് അവധിയുള്ളത്.

അതേസമയം ഈ മാസം 20 ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. ശ്രീനാരായണഗുരു ജയന്തി ആയതിനാലാണ് ഓഗസ്റ്റ് 20 ന് സംസ്ഥാനത്ത് ഡ്രൈ ഡേ ഏർപ്പെടുത്തിയിട്ടുള്ളത്. അന്ന് സംസ്ഥാനത്തെ ബെവ്കോ മദ്യവില്‍പ്പനശാലകൾക്കൊപ്പം കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും അടഞ്ഞുകിടക്കും.

Latest Videos
Follow Us:
Download App:
  • android
  • ios