കഴിഞ്ഞ നാലു ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു സ്വർണ്ണവില. 4570 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില. അതാണ് ഇന്ന് കുത്തനെ കുറഞ്ഞിരിക്കുന്നത്. സ്വർണ്ണം വാങ്ങാനായി വില കുറയാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് ഇത് നൽകുന്ന ആശ്വാസം ചെറുതല്ല.
തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില (Gold Price) ഇന്ന് കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില ഒരു ഗ്രാമിന് 4530 രൂപയാണ്.
കഴിഞ്ഞ നാലു ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു സ്വർണ്ണവില. 4570 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില. അതാണ് ഇന്ന് കുത്തനെ കുറഞ്ഞിരിക്കുന്നത്. സ്വർണ്ണം വാങ്ങാനായി വില കുറയാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് ഇത് നൽകുന്ന ആശ്വാസം ചെറുതല്ല. അതേസമയം സ്വർണ വില ഇനിയും ഉയരും എന്ന് കരുതി കാത്തിരുന്ന ആളുകൾക്ക് ഇത് വലിയ തിരിച്ചടിയും ആണ്.
ഇന്നത്തെ സ്വർണ്ണവില പവന് 36240 രൂപയാണ്. ഇന്നലെ സ്വർണ്ണവില പവന് 36560 രൂപയായിരുന്നു. 10 ഗ്രാം സ്വർണത്തിന് ഇന്ന് 45300 രൂപയാണ് വില. ഇന്നലെ ഇത് 45700 രൂപയായിരുന്നു. 10 ഗ്രാം 22 ക്യാരറ്റ് വിഭാഗത്തിൽ 400 രൂപയാണ് ഒറ്റ ദിവസത്തിനിടെ സ്വർണവിലയിൽ കുറവ് വന്നിരിക്കുന്നത്.
24 ക്യാരറ്റ് വിഭാഗത്തിൽ 4942 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ വില. ഇന്നലെ ഇത് 4985 രൂപയായിരുന്നു. ഗ്രാമിന് 43 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ ഒരു വർഷമായി സ്വർണവില ക്രമമായി ഉയരുന്നതാണ് കണ്ടത്. കഴിഞ്ഞ 10 ദിവസത്തിനിടെ 4500 രൂപയ്ക്ക് മുകളിൽ ആയിരുന്നു ഗ്രാമിന് വില.
