Asianet News MalayalamAsianet News Malayalam

ഓണച്ചെലവായി സര്‍ക്കാരിന് 6000 കോടി വേണം: ധനസ്ഥിതി വിലയിരുത്തി കടമെടുപ്പ് പരിധി തീരുമാനിക്കും

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സബ്‌സിഡിക്കും പണം കണ്ടെത്തണം. 

Kerala government need 6k cr to meet onam expense
Author
Thiruvananthapuram, First Published Aug 2, 2021, 12:43 PM IST

തിരുവനന്തപുരം: ഓണക്കാലത്തെ ചെലവ് കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍. ഓണച്ചെലവായി കേരള സര്‍ക്കാരിന് ഇക്കുറി ആവശ്യമായി വരുക 6,000 കോടി രൂപ. 

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഓണക്കാലത്തെ ചെലവുകള്‍ക്കായി കടമെടുക്കേണ്ടി വരും. ധനസ്ഥിതി വിലയിരുത്തി എത്ര രൂപ കടമെടുക്കണമെന്ന് തീരുമാനിക്കും. 

മാസത്തിലെ പതിവ് ചെലവുകളായ ശമ്പളം, ക്ഷേമ പെന്‍ഷന്‍, പെന്‍ഷന്‍ എന്നിവയും ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഓണം അഡ്വാന്‍സ്, ഒരു മാസത്തെ മുന്‍കൂര്‍ ക്ഷേമ പെന്‍ഷന്‍ എന്നിവയ്ക്കും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സബ്‌സിഡിക്കും പണം കണ്ടെത്തണം. 

മാസത്തിന്റെ രണ്ടാം പകുതിയിലാണ് ഓണമെങ്കില്‍ ശമ്പളം മുന്‍കൂര്‍ നല്‍കുന്ന പതിവ് 2018 വരെ നിലവിലുണ്ടായിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിനാല്‍ ഓണം ഓഗസ്റ്റിലാണെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇക്കുറി ഓഗസ്റ്റിലെ ശമ്പളവും പെന്‍ഷനും മുന്‍കൂര്‍ ലഭിക്കില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 


 

Follow Us:
Download App:
  • android
  • ios