181.10 രൂപയായിരുന്നു ഇന്ന് കിറ്റക്സിന്റെ ഓഹരിവിപണിയിലെ ഏറ്റവും കുറഞ്ഞ മൂല്യം. വൈകിട്ട് കമ്പനി നില മെച്ചപ്പെടുത്തിയത് വൻ കുത്തിപ്പിലൂടെ ആയിരുന്നു.
കൊച്ചി: കേരളത്തെ ഞെട്ടിച്ച സംഘർഷത്തിൽ തെല്ലും ക്ഷീണിക്കാതെ കിറ്റക്സ് (KITEX). ഇന്ന് കുത്തനെ താഴ്ന്ന് ഓഹരിവില (Share Price) അവസാന ലാപ്പിൽ കുതിച്ചുകയറി. ഇന്ന് 1.99% നേട്ടത്തിൽ 192 രൂപയിലാണ് കിറ്റക്സ് ഗാർമെൻറ്സ് ഓഹരികൾ ക്ലോസ് ചെയ്തത്. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം നടന്ന സംഘർഷത്തിലും കൊള്ളിവെപ്പിലും കേരളക്കര അമ്പരന്നിരിക്കെ ഈ സംഭവം കമ്പനിയുടെ ഓഹരി വിപണിയിലെ പ്രകടനത്തെ ബാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

വെള്ളിയാഴ്ച 188.2 ൽ ആണ് ഓഹരി വിപണി അവസാനിച്ചപ്പോൾ കിറ്റക്സിന്റെ ഓഹരികൾ. തുടക്കത്തിൽ കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിലും മികച്ച നേട്ടം ഉണ്ടാക്കി മുന്നോട്ട് പോയെങ്കിലും ഉച്ചയോടെ മൂല്യം ഇടിഞ്ഞു.
181.10 രൂപയായിരുന്നു ഇന്ന് കിറ്റക്സിന്റെ ഓഹരിവിപണിയിലെ ഏറ്റവും കുറഞ്ഞ മൂല്യം. വൈകിട്ട് കമ്പനി നില മെച്ചപ്പെടുത്തിയത് വൻ കുത്തിപ്പിലൂടെ ആയിരുന്നു. ഒരു വേള 193.85 രൂപയിലേക്ക് മൂല്യം ഉയർന്നെങ്കിലും അവസാന നിമിഷം 192 ൽ ക്ലോസ് ചെയ്യുകയായിരുന്നു. 52 ആഴ്ചക്കിടെ കമ്പനിയുടെ ഏറ്റവും ഉയർന്ന മൂല്യം 223.9 രൂപയും ഏറ്റവും കുറഞ്ഞ മൂല്യം 91.1 രൂപയുമാണ്.
