തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ലോട്ടറിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നേടിയ അറ്റാദായം 1,695.5 കോടി രൂപ. ലോട്ടറിയുടെ സമ്മാനം, ഏജന്‍റുമാരുടെ കമ്മീഷന്‍ എന്നിവ നല്‍കിക്കഴിഞ്ഞ ശേഷമുളള തുകയാണിത്. 

ഇതില്‍ സമ്മാനം ലഭിച്ചിട്ടും അത് അവകാശപ്പെടാത്തത് കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന് ലഭിച്ചത് 220.99 കോടി രൂപയാണ്. സംസ്ഥാന ലോട്ടറി ആരംഭിച്ച 1967-68 വര്‍ഷത്തെ അറ്റാദായം 14 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാല്‍, വര്‍ഷം 2014-15 ആയതോടെ വരുമാനം വന്‍ തോതില്‍ വര്‍ധിച്ചു. ലോട്ടറി ടിക്കറ്റിന്‍റെ വില ഉയര്‍ത്തിയതും അച്ചടി വര്‍ധിച്ചതുമാണ് ഇതിന് കാരണം.