തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൂടി ലക്ഷ്യമിട്ടാണിത്. ആയിരം കോടി രൂപയാണ് കടമെടുക്കുക. കടപ്പത്രം വഴി പണം സമാഹരിക്കാനാണ് നീക്കം. ഈ മാസം 29 ന് കടപ്പത്ര ലേലം നടക്കും.

റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴിയാണ് ലേലം നടക്കുക.