തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രതിഷേധ സമരം. 

മൂല്യ വര്‍ധിത നികുതി (വാറ്റ്) നിലവിലുണ്ടായിരുന്ന കാലത്തെ വിറ്റുവരവ് കണക്കുകളില്‍ പൊരുത്തക്കേട് ആരോപിച്ച് വാണിജ്യ വകുപ്പ് നടത്തുന്ന പരിശോധനയ്ക്കെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധ സമരം.