കൊച്ചി: ഓണം മേളയുമായി ഖാദി ഇന്ത്യ. കോട്ടൺ ഖാദിക്ക് 30 ശതമാനമാണ് ഓണം പ്രമാണിച്ച് സ്പെഷ്യൽ റിബേറ്റ്. കൂടാതെ ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ലഭിക്കും. എറണാകുളം പള്ളിമുക്ക് ഖാദി ഗ്രാമോദ്യോഗ് ഭവനിൽ വിൽപനയുടെ ഉദ്ഘാടനം കൊച്ചി മേയർ സൗമിനി ജെയിൻ നിർവഹിച്ചു. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി ഉൽപ്പന്നങ്ങളുടെ ശേഖരമാണ് ഗ്രാമോദ്യോഗ് ഭവനിൽ ഇത്തവണ ഒരുക്കിയിരിക്കുന്നത്. വസ്ത്രങ്ങൾക്ക് പുറമേ കരകൗശല വസ്തുക്കളും ലഭ്യമാകും. സെപ്റ്റംബർ 10 വരെയാണ് ഓഫർ കാലയളവ്.