നിലവില്‍ സ്വകാര്യ ബസുകള്‍ നടത്തുന്ന കോണ്‍ട്രാക്ട് കാര്യേജ് വ്യവസ്ഥയിലായിരിക്കും സര്‍വീസ് ഓപ്പറേറ്റ് ചെയ്യുക. മെയ് ഏഴിനകം അപേക്ഷിക്കണം. മെയ് ഒന്‍പതിന് ടെന്‍ഡര്‍ തുറക്കും. ബസിനൊപ്പം രണ്ട് ഡ്രൈവര്‍മാരെയും വിട്ടു നല്‍കണം. 

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ കുത്തക അവസാനിപ്പിക്കാനും യാത്ര നിരക്കുകള്‍ നിയന്ത്രിക്കാനുമായി ബസുകള്‍ വാടകയ്ക്കെടുത്ത് സര്‍വീസ് നടത്താനുളള കരാറിന് കെഎസ്ആര്‍ടിസി അപേക്ഷ ക്ഷണിച്ചു. ബാംഗ്ലൂര്‍ അടക്കമുളള അയല്‍ സംസ്ഥാനത്തെ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താനായുളള മള്‍ട്ടി ആക്സിലുളള 50 ബസുകളാണ് വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി പദ്ധതിയിട്ടിരിക്കുന്നത്. 

നിലവില്‍ സ്വകാര്യ ബസുകള്‍ നടത്തുന്ന കോണ്‍ട്രാക്ട് കാര്യേജ് വ്യവസ്ഥയിലായിരിക്കും സര്‍വീസ് ഓപ്പറേറ്റ് ചെയ്യുക. മെയ് ഏഴിനകം അപേക്ഷിക്കണം. മെയ് ഒന്‍പതിന് ടെന്‍ഡര്‍ തുറക്കും. ബസിനൊപ്പം രണ്ട് ഡ്രൈവര്‍മാരെയും വിട്ടുനല്‍കണം. 

കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും സമാന രീതിയില്‍ കോണ്‍ട്രാക്ട് ക്യാരേജുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസിയുടെ പേരില്‍ എല്‍എപിടി ലൈസന്‍സ് എടുത്തായിരിക്കും സര്‍വീസ് നടത്തുക.