Asianet News MalayalamAsianet News Malayalam

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ 'ടെക്‌നോ സിറ്റി'

സ്ഥിരം ക്ലയന്റുകളെ ലഭിക്കുന്നതിനും വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന മുൻനിര സംരംഭകരുമായി ആശയവിനിമയം നടത്തുന്നതിനും ടെക്‌നോളജി ക്ലിനിക് എന്ന പ്ലാറ്റ്‌ഫോമിലൂടെ ടെക്‌നോ സിറ്റി സൗകര്യമൊരുക്കും

kssia technocity in kochi
Author
Kochi, First Published Dec 23, 2019, 5:03 PM IST

നവ സംരഭകർക്ക് പുത്തൻ വ്യവസായ സാധ്യതകൾ തുറന്ന് ടെക്നോ സിറ്റി പ്രവർത്തനം ആരംഭിച്ചു. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും പിറവം ടെക്നോ ലോഡ്ജിന്റെയും സംയുക്ത സംരംഭമാണ് 'ടെക്നോ സിറ്റി'. വിവര സാങ്കേതിക വിദ്യാ മേഖലയിലും അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പുകൾക്കാണ് ടെക്നോ സിറ്റിയിൽ  അവസരമുള്ളത്. കളമശ്ശേരി എച്ച്.എം.ടി. ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തനം ആരംഭിച്ച ടെക്നോ സിറ്റിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ നിർവഹിച്ചു. kssia technocity in kochi

നവസംരംഭകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ടെക്നോ സിറ്റിയുടെ പ്രവർത്തനം മാത്യകാപരമെന്ന് മന്ത്രി പറഞ്ഞു. ഉയർന്ന നിലവാരത്തിലുള്ള ഇൻറർനെറ്റ് കണക്ടിവിറ്റി, യു.പി.എസ്., ജനറേറ്റർ എന്നിവയുടെ ലഭ്യത, മീറ്റിങ് റൂം, ഡിസ്കഷൻ റൂം തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഇവിടെ ലഭ്യമാണ്.  kssia technocity in kochi

 സ്റ്റാർട്ടപ്പുകൾക്ക് സ്ഥിരം ക്ലയന്റുകളെ ലഭിക്കുന്നതിനും വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന മുൻനിര സംരംഭകരുമായി ആശയവിനിമയം നടത്തുന്നതിനും ടെക്‌നോളജി ക്ലിനിക് എന്ന പ്ലാറ്റ്‌ഫോമിലൂടെ ടെക്‌നോ സിറ്റി സൗകര്യമൊരുക്കും. സ്റ്റാർട്ട് അപ്പുകൾക്ക് തുടക്കത്തിൽ ആവശ്യമായ പ്രവർത്തന മൂലധനം കണ്ടെത്തുന്നതിനും നിക്ഷേപകരെയും സംരംഭകരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുമുള്ള പൊതുവേദിയായ ഇൻവെസ്റ്റ്‌മെന്റ് കഫേയും ടെക്നോ സിറ്റിയുടെ ഭാഗമായുണ്ട്.kssia technocity in kochi

നാസ്കോം, കേരള ഐ.ടി. മിഷൻ, കെ.എസ്.ഐ.ഡി.സി. തുടങ്ങിയ സർക്കാർ-അർദ്ധ സർക്കാർ സംവിധാനങ്ങളുടെ പിന്തുണയും ടെക്നോ സിറ്റിയിലെ സംരംഭകർക്ക് ഉണ്ടായിരിക്കും. കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ്, ജനറൽ സെക്രട്ടറി എ നിസാറുദ്ധീൻ, വികെസി മുഹമ്മദ് കോയ തുടങ്ങിയ പ്രമുഖർ ടെക്നോ സിറ്റി ഉദ്ഘാടനത്തിൽ പങ്കെടുത്തു.kssia technocity in kochi 

Follow Us:
Download App:
  • android
  • ios