Asianet News MalayalamAsianet News Malayalam

ഒരു കാർ വാങ്ങിയേ പറ്റൂ, കുറഞ്ഞ പലിശയ്ക്ക് കാർ ലോണുകളുമായി ഈ ബാങ്കുകൾ

ഒരു വാഹനം വാങ്ങുന്നത് കൂടുതൽ എളുപ്പമായി. മിക്ക ബാങ്കുകളും ഇപ്പോൾ മത്സരിച്ച് കുറഞ്ഞ പലിശ നിരക്കിൽ വാഹന വായ്പ നൽകുന്നുണ്ട്.

Latest car loan interest rates August 2024: Check which bank is offering lowest car interest rates
Author
First Published Aug 22, 2024, 1:56 PM IST | Last Updated Aug 22, 2024, 1:56 PM IST

സ്വന്തമായി ഒരു വാഹനം എന്നത് ഇപ്പോൾ ആഡംബരത്തിന്റെ പ്രതീകമല്ല,മറിച്ച്  പലർക്കും അതൊരു അനിവാര്യതയായി മാറിയിരിക്കുന്നു. എന്നിരുന്നാലും, ഒരു കാർ വാങ്ങുക എന്നത് ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയയായിരുന്ന  ഒരു സമയമുണ്ടായിരുന്നു. വാങ്ങാനുള്ള ചെലവ് തന്നെ പ്രശ്നം. എന്നാൽ  വാഹന വായ്പ ലഭ്യമായി തുടങ്ങിയതോടെ ഒരു വാഹനം വാങ്ങുന്നത് കൂടുതൽ എളുപ്പമായി. മിക്ക ബാങ്കുകളും ഇപ്പോൾ മത്സരിച്ച് കുറഞ്ഞ പലിശ നിരക്കിൽ വാഹന വായ്പ നൽകുന്നുണ്ട്. വായ്പയെടുക്കുന്നതിനുള്ള ബാങ്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ്, വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യണം.    5 വർഷത്തെ കാലാവധിയുള്ള 5 ലക്ഷം രൂപയുടെ വായ്പക്ക് പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.

യൂണിയന്‍ ബാങ്ക്

പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് 8.70 ശതമാനം മുതല്‍ 10.45 ശതമാനം വരെയാണ് വാഹന വായ്പക്ക് പലിശ ഈടാക്കുന്നത്. 10,307 രൂപ മുതല്‍ 10,735 രൂപവരെയാണ് 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ്.

പഞ്ചാബ് നാഷണല്‍ ബാങ്ക്

8.75 ശതമാനം മുതല്‍ 10.60  ശതമാനം വരെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്  വാഹന വായ്പക്ക് പലിശ ഈടാക്കുന്നത്. 10,319 രൂപ മുതല്‍ 10,772 രൂപവരെയാണ് 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ്.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 5 ലക്ഷം രൂപയുടെ വാഹന വായ്പയെടുത്താല്‍ 5 ലക്ഷം രൂപയ്ക്ക് 10,355 രൂപ മുതല്‍ 11,300 രൂപ വരെ പ്രതിമാസം തിരിച്ചടയ്ക്കണം. 8.90 ശതമാനം മുതല്‍ 12.70 ശതമാനം വരെയാണ് പലിശ നിരക്ക്.

കനറ ബാങ്ക്

കനറ ബാങ്ക് 8.70 ശതമാനം മുതല്‍ 12.70 ശതമാനം വരെയാണ് വാഹന വായ്പക്ക് പലിശ ഈടാക്കുന്നത്. 10,307 രൂപ മുതല്‍ 11,300 രൂപവരെയാണ് 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ്.

ബാങ്ക് ഓഫ് ഇന്ത്യ

8.85 ശതമാനം മുതല്‍ 10.85 ശതമാനം വരെയാണ് ബാങ്ക് ഓഫ് ഇന്ത്യ  വാഹന വായ്പക്ക് പലിശ ഈടാക്കുന്നത്. 10,343 രൂപ മുതല്‍ 10,834 രൂപവരെയാണ് 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ്

എസ്ബിഐ

എസ്ബിഐയില്‍ നിന്നും 5 ലക്ഷം രൂപയുടെ വാഹന വായ്പയെടുത്താല്‍ 5 ലക്ഷം രൂപയ്ക്ക് 10,367 രൂപ മുതല്‍ 10,624 രൂപ വരെ പ്രതിമാസം തിരിച്ചടയ്ക്കണം. 8.95 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് പലിശ നിരക്ക്.

Latest Videos
Follow Us:
Download App:
  • android
  • ios