Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചു, 1600 രൂപയാക്കി

ഏപ്രിൽ മാസം മുതൽ അത് പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. 

ldf government pension hike kerala budget Kerala Budget 2021
Author
Thiruvananthapuram, First Published Jan 15, 2021, 9:21 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് ബജറ്റിൽ പ്രഖ്യാപനം. എല്ലാ ക്ഷേമ പെൻഷനുകളും 100 രൂപ വർധിപ്പിച്ച് 1600 രൂപയാക്കി. ഏപ്രിൽ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1500 രൂപ ആക്കിയിരുന്നത്. ഇതാണ് ഈ ബജറ്റിൽ വീണ്ടും വർധിപ്പിച്ചത്. 

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്‍റെ ബദൽ ലോകം ഏറ്റെടുത്തെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. കൊവിഡാനന്തര കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. കൊവിഡ് എന്ന പ്രതിസന്ധിയെ നേരിടാൻ കഴിഞ്ഞു. പ്രതിസന്ധി അവസരങ്ങളുടെ മാതാവായിരുന്നു. വ്യാപനത്തെ തടയാനായി. ആദ്യഘട്ടത്തിൽ വ്യാപനത്തെ തടഞ്ഞു. ഇപ്പോൾ വ്യാപനം ഉയരുന്നു. പക്ഷേ മരണനിരക്ക് കുറയ്ക്കാനായി. കൊവിഡ് പോരാളികളെയും അഭിനന്ദിക്കുന്നു. സൗജന്യചികിത്സ ഉറപ്പ് വരുത്തി. ആരോഗ്യവകുപ്പിന്‍റെ കരുത്ത് ലോകശ്രദ്ധ നേടി. പുതിയ തസ്തികകൾ സൃഷ്ടിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios