Asianet News MalayalamAsianet News Malayalam

ഓൺലൈൻ സ്റ്റോർ തുറന്ന് എൽജി; ഇനി ഉൽപ്പന്നങ്ങൾ നേരിട്ട് വാങ്ങാം, തുടക്കം തെരഞ്ഞെടുത്ത നഗരങ്ങളിൽ

നിരന്തരം ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം വിലയിരുത്തുമെന്നും ക്രമമായി വികസിപ്പിക്കുമെന്നും കമ്പനി ഉറപ്പ് പറയുന്നു. ആദ്യഘട്ടത്തിൽ 150 തരം ഉൽപ്പന്നങ്ങളാണ് ഓൺലൈൻ വഴി വിൽക്കുന്നത്. 

lg india launches online store to deliver directly at customer
Author
Delhi, First Published Aug 10, 2020, 10:32 PM IST

ദില്ലി: ഇ-കൊമേഴ്സിലെ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എൽജി കമ്പനി തങ്ങളുടെ ഓൺലൈൻ സ്റ്റോർ തുറന്നു. നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുക എന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്. ഓൺലൈൻ സ്റ്റോറുകൾ വലിയ തോതിൽ ആശ്രയിക്കപ്പെടുന്ന കാലത്താണ് ഡയറക്ട് ടു കൺസ്യൂമർ എന്ന സംരംഭം തുടങ്ങിയിരിക്കുന്നത്.

എൽജി ഡോട് കോമിൽ(lg.com) നിന്ന് ഇനി നേരിട്ട് സാധനങ്ങൾ വാങ്ങാം. തുടക്കത്തിൽ തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമായിരിക്കും സേവനം. ഭാവിയിൽ ഇത് രാജ്യത്തിന്റെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. നിലവിലെ വെയർഹൗസുകളിൽ നിന്നാവും കമ്പനി ഡെലിവറി നടത്തുക. ഡെലിവറി രംഗത്ത് പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയെ ഇതിനായി ആശ്രയിക്കും.

ദില്ലിയിലും മുംബൈയിലും ഹൈദരാബാദിലും ഗാസിയാബാദിലും ഗുഡ്ഗാവിലും നോയിഡയിലും കൊൽക്കത്തയിലും ബെംഗളൂരുവിലും തുടക്കത്തിൽ ഈ സേവനം ലഭിക്കും. നിരന്തരം ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം വിലയിരുത്തുമെന്നും ക്രമമായി വികസിപ്പിക്കുമെന്നും കമ്പനി ഉറപ്പ് പറയുന്നു. ആദ്യഘട്ടത്തിൽ 150 തരം ഉൽപ്പന്നങ്ങളാണ് ഓൺലൈൻ വഴി വിൽക്കുന്നത്. 

Follow Us:
Download App:
  • android
  • ios