ഈ സാമ്പത്തിക വർഷം തന്നെ എൽഐസി ഐപിഒ പൂർത്തിയാക്കാനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സർക്കാർ.  

ദില്ലി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രാഥമിക ഓഹരി വിൽപ്പനയുടെ (ഐപിഒ) നടത്തിപ്പവകാശം സ്വന്തമാക്കാൻ 16 സ്ഥാപനങ്ങൾ മത്സര രം​ഗത്ത്. ഇന്നും നാളെയുമായി സ്ഥാപനങ്ങൾ ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പിന് (ഡിഐപിഎഎം) മുന്നിൽ നടത്തിപ്പ് സ്വന്തമാക്കുന്നതിനായുളള അവതരണം നടത്തും. 

ഓഹരി വിൽപ്പന ന‌ടത്തിപ്പിനായി പരമാവധി 10 ബുക്ക് റണ്ണിങ് ലീഡ് മാനേജർമാരെ തെരഞ്ഞെടുക്കും. ഈ സാമ്പത്തിക വർഷം തന്നെ എൽഐസി ഐപിഒ പൂർത്തിയാക്കാനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സർക്കാർ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona