Asianet News MalayalamAsianet News Malayalam

LIC: ഓഹരി വിപണിയിലേക്ക് എൽഐസി ഓഹരികൾ; ലിസ്റ്റിങ് നാളെ

ഓഹരി വിപണിയിൽ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരികൾ നാളെ ലിസ്റ്റ് ചെയ്യും

LIC shares to list on stock exchanges tomorrow
Author
Trivandrum, First Published May 16, 2022, 4:19 PM IST

ഓഹരി വിപണിയിൽ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (Life Insurance Corporation of India) ഓഹരികൾ നാളെ ലിസ്റ്റ് ചെയ്യും. മെയ് നാലിന് ആരംഭിച്ച എൽ ഐ സി യുടെ പ്രാരംഭ ഓഹരി വിൽപന മെയ് ഒൻപതിനാണ് അവസാനിച്ചത്. മികച്ച പ്രതികരണമാണ് എൽഐസി ഐപിഒയ്ക്ക് നിക്ഷേപകരിൽ നിന്നും ലഭിച്ചത്. ഐപിഒ അവസാനിക്കുമ്പോൾ 2.94 മടങ്ങ് സബ്സ്ക്രിപ്ഷൻ (subscription) നടന്നിരുന്നു. ഓഹരി വിപണിയിലെ ലിസ്റ്റിംഗിന് ശേഷം എൽഐസി ആറ് ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള രാജ്യത്തെ അഞ്ചാമത്തെ വലിയ കമ്പനിയായി മാറും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് (Reliance Industries), ടിസിഎസ് (TCS), എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank), ഇന്‍ഫോസിസ് (Infosys) എന്നിവയായിരിക്കും എൽഐസിയുടെ മുൻപിലുള്ള കമ്പനികൾ. 

നിരീക്ഷകരുടെ വീക്ഷണത്തിൽ ഏകദേശം 985  (949 + 36 രൂപ) രൂപയാണ് എൽഐസി ഐപിഒ ജിഎംപി. എൽഐസി ഐപിഒ പ്രൈസ് ബാൻഡായ 902 രൂപയിൽ നിന്ന് ഏകദേശം 3 ശതമാനം കൂടുതലാണ് ഇത്. ഐപിഒ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ട്രേഡ് ചെയ്യപ്പെടുന്ന പ്രീമിയം തുകയാണ് ജിഎംപി. ലളിതമായി പറഞ്ഞാൽ, ഐ‌പി‌ഒ നടത്തുന്ന കമ്പനിയുടെ ഓഹരികൾ ഓഹരി വിപണിക്ക് പുറത്ത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. ഐപിഒ ലിസ്റ്റിംഗ് സമയത്തെ തുക എങ്ങനെയായിരിക്കുമെന്ന് ജിഎംപിയിലൂടെ പ്രതിഫലിക്കും.

എൽഐസിയുടെ (LIC) 3.5 ശതമാനം ഓഹരികളായിരുന്നു വിപണിയിലെത്തിയത്. ഇതിലൂടെ  21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.  ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിരുന്നു. എൽഐസിയുടെ മെഗാ ഐപിഒയ്ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച 5,627 കോടി രൂപ സമാഹരിച്ചിരുന്നു. തുകയുടെ 71 ശതമാനവും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളിൽ നിന്നാണ്. 

Read Also : LIC IPO: എൽഐസി ഐപിഒ അവസാനിച്ചു; സബ്സ്ക്രിപ്ഷൻ വിശദാംശങ്ങൾ അറിയാം

എൽഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.  എന്നാൽ പോളിസി ഉടമകൾക്ക് 60 രൂപ കിഴിവ് എൽഐസി  വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫർ ഫോർ സെയിൽ (OFS) വഴിയാണ് 22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വിൽപ്പന. മെയ് 17ന് ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത. വലിപ്പം കുറച്ചെങ്കിലും, എൽഐസിയുടെ ഐപിഒ ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒ ആയിരിക്കും, 2021 നവംബറിൽ പേടിഎം നടത്തിയ 18,300 കോടി രൂപയുടെ ഐപിഒയെ മറികടക്കും. 

Follow Us:
Download App:
  • android
  • ios