സെപ്റ്റംബർ 13-ന് കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഗീത പരിപാടി.
കേരളത്തിലെ നമ്പർ 1 എഫ്എം സ്റ്റേഷൻ റെഡ് എഫ്എം സംഘടിപ്പിക്കുന്ന സംഗീത വിരുന്നുമായി പ്രമുഖ ഗായിക ചിൻമയി ശ്രീപദ കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തുന്നു. സെപ്റ്റംബർ 13-ന് നടക്കുന്ന “റെഡ് എഫ്എം ലൈവ് വിത്ത് ചിൻമയി ശ്രീപദ” പരിപാടിയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ ജനപ്രിയ ഗാനങ്ങൾ അവതരിപ്പിക്കും.
പ്രശസ്ത ഗാനങ്ങൾക്ക് തന്റെ സ്വരമേകി ദശാബ്ദങ്ങളായി ദക്ഷിണേന്ത്യയിലെ സംഗീത ലോകത്ത് ശ്രദ്ധേയയായ ചിൻമയി, കൊച്ചിയിൽ ഒരുക്കുന്ന ഈ വിരുന്ന് സംഗീതപ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ (BookMyShow) വഴി ലഭ്യമാണ്. ഏഷ്യാനെറ്റ് ന്യൂസ് ആണ് പരിപാടിയുടെ ടെലിവിഷൻ സ്പോൺസർ.
