Asianet News MalayalamAsianet News Malayalam

ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് അജ്മാനിൽ പ്രവർത്തനമാരംഭിച്ചു

അജ്‌മാൻ വ്യവസായ മേഖല മൂന്നിലെ നാസിർ പ്ലാസയിലാണ്‌ ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവര്‍ത്തിക്കുന്നത്

LULU HYPER MARKET AJMAN OPENED
Author
Ajman - United Arab Emirates, First Published Sep 5, 2019, 12:25 AM IST

അജ്‌മാൻ: ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് അജ്മാനിൽ പ്രവർത്തനം ആരംഭിച്ചു. ഈജിപ്ത് സർക്കാരുമായി സഹകരിച്ച് നാല് പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അറിയിച്ചു.

അജ്‌മാൻ വ്യവസായ മേഖല മൂന്നിലെ നാസിർ പ്ലാസയിലാണ്‌ ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവര്‍ത്തിക്കുന്നത്. അജ്‌മാൻ ഭരണാധികാരിയുടെ മകനും ടൂറിസം വികസന വകുപ്പ് മേധാവിയുമായ ശൈഖ് അബ്ദുൾ അസീസ് ബിൻ ഹുമൈദ് അൽ നുഐമി ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. അജ്മാനിലെ മൂന്നാമത്തെയുംആഗോള തലത്തിൽ 177ാമത്തെയും ഹൈപ്പർ മാർക്കറ്റാണിത്. 2020 അവസാനമാകുമ്പോൾ 200 ഹൈപ്പർ മാർക്കറ്റുകൾ എന്ന ലക്‌ഷ്യം മുൻനിർത്തിയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. യു.എ.ഇ. യിലെ വിവിധ ഭാഗങ്ങളിൽ നാല് പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടന്‍ ആരംഭിക്കും.

ഈജിപ്ത് സർക്കാരുമായി സഹകരിച്ച് നാല് പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു. ഇത് സംബന്ധിച്ച കരാർ ഈജിപ്‌ത് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ സർക്കാരുമായി ഇതിനകം ഒപ്പ് വെച്ചിട്ടുണ്ട്. കൂടാതെ ആറ് ഹൈപ്പർമാർക്കറ്റുകളും 10 മിനി മാർക്കറ്റുകളും ഈജിപ്തിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. എക്സിക്യുട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ, ഗ്രൂപ്പ് സി.ഒ.ഒ. സലിം വി.ഐ., ഡയറക്ടർ എം.എ. സലിം എന്നിവരുൾപ്പടെ വിവിധ മേഖലകളിലുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios