ഫെബ്രുവരി മാസത്തിൽ ക്ഷേമ നിധി രൂപംകൊള്ളും. ഇതിനായുള്ള കരട് രൂപീകരിച്ചതായും ധനമന്ത്രി അറിയിച്ചു.  വർഷത്തിൽ 20 ദിവസമെങ്കിലും തൊഴിലെടുക്കുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാം. ഇതിനുള്ള അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും.

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്ന് തൊഴിലെടുക്കുന്ന എല്ലാ തൊഴിലാളികൾക്കുമുളള ക്ഷേമ നിധി ഫെബ്രുവരി മാസത്തിൽ രൂപം കൊള്ളുമെന്നും ഇതിനായുള്ള കരട് രൂപീകരിച്ചതായും ധനമന്ത്രി തോമസ് ഐസക്ക്. തൊഴിലുറപ്പ് പദ്ധതിയിൽ 3 ലക്ഷം പേർക്ക് കൂടി തൊഴിൽ ഉറപ്പാക്കും. 2021-2022 വർഷത്തിൽ 75 ദിവസമെങ്കിലും ശരാശരി തൊഴിൽ നൽകുന്നത് ലക്ഷ്യം വെച്ച് ലേബർ ബജറ്റുകൾ ക്രമീകരിക്കും. 

Add Asianetnews as a Preferred SourcegooglePreferred

ഫെബ്രുവരി മാസത്തിൽ ക്ഷേമ നിധി രൂപംകൊള്ളും. ഇതിനായുള്ള കരട് രൂപീകരിച്ചതായും ധനമന്ത്രി അറിയിച്ചു. വർഷത്തിൽ 20 ദിവസമെങ്കിലും തൊഴിലെടുക്കുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാം. ഇതിനുള്ള അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും. തൊഴിൽ സേനയിൽ നിന്നും പുറത്ത് പോകുമ്പോൾ ഈ തുക പൂർണമായും തൊഴിലാളിക്ക് ലഭിക്കും. മറ്റ് പെൻഷനുകളില്ലാത്തവർക്ക് 60 വയസുമുതൽ പെൻഷൻ നൽകും. ഫെസ്റ്റിവൽ അലവൻസ് ക്ഷേമനിധി വഴിയാക്കും. 75 ദിവസം തൊഴിലെടുത്ത എല്ലാവർക്കും ഫെസ്റ്റിവൽ അലവൻസ് ഉറപ്പാക്കും. നഗരമേഖലയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 100 കോടി ബജറ്റിൽ വകയിരുത്തി.