Asianet News MalayalamAsianet News Malayalam

മലയാളി സ്റ്റാര്‍ട്ട്അപ്പിന് യുഎസില്‍ നിന്ന് രണ്ട് ദശലക്ഷം ഡോളര്‍ നിക്ഷേപം

യുഎസില്‍ നിന്നുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ മാനുഫാക്ച്ചറിംഗ് കമ്പനിയാണ് ഏഞ്ചല്‍ നിക്ഷേപമായി  രണ്ട് ദശലക്ഷം യുഎസ് ഡോളര്‍  ഫോക്കസില്‍ നിക്ഷേപിക്കുക.

Malayalee start up get 2 lakh USD foreign investment
Author
Kochi, First Published Sep 23, 2020, 5:05 PM IST

കൊച്ചി: വീണ്ടുമൊരു മലയാളി സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിന് കൂടി വിദേശനിക്ഷേപം ലഭിക്കുന്നു. കൊച്ചി ആസ്ഥാനമായുള്ള ടെക് സ്റ്റാര്‍ട്ടപ്പ് സ്‌കൈ ഈസ് ലിമിറ്റ് വികസിപ്പിച്ചെടുത്ത വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായ ഫോക്കസിലേക്കാണ് വിദേശ നിക്ഷേപമെത്തുന്നത്.  യുഎസില്‍ നിന്നുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ മാനുഫാക്ച്ചറിംഗ് കമ്പനിയാണ് ഏഞ്ചല്‍ നിക്ഷേപമായി  രണ്ട് ദശലക്ഷം യുഎസ് ഡോളര്‍  ഫോക്കസില്‍ നിക്ഷേപിക്കുക.

കൊവിഡ് കാലത്ത് ഒരു മലയാളി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയെന്ന നിലയില്‍ വിദേശ നിക്ഷേപം നേടാന്‍ കഴിഞ്ഞത് അഭിമാന നേട്ടമാണെന്ന് സ്‌കൈ ഈസ് ലിമിറ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ മനോദ്  മോഹന്‍ പറഞ്ഞു. മികച്ചതും നൂതനവുമായ ആശയങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മലയാളികള്‍ മുന്‍പന്തിയിലാണ്.  എന്നാല്‍ നിക്ഷേപ സമാഹരണത്തില്‍ ഉള്‍പ്പെടെ നേരിടുന്ന പ്രതിസന്ധിയാണ് ഇത്തരം സംരംഭകരെ തളര്‍ത്തുന്നത്.  ഈ സാഹചര്യത്തില്‍ നിക്ഷേപം സ്വീകരിക്കുന്നതിലൂടെ ഫോക്കസിന് അന്താരാഷ്ട്രതലത്തില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കരുത്തേകും.

Malayalee start up get 2 lakh USD foreign investment

സിഇഒ മനോദ്  മോഹന്‍

ഫോക്കസിന്റെ റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്,  സപ്പോര്‍ട്ട്, ബിസിനസ് ഡവലപ്പ്‌മെന്റ് തുടങ്ങിയ മേഖലകള്‍ വികസിപ്പിക്കാനാകും പുതിയ നിക്ഷേപം മുതല്‍ മുടക്കുക. അതിലൂടെ കേരളത്തില്‍ സാങ്കേതിക വിഭാഗത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും വളര്‍ച്ച കൈവരിക്കാനും സാധിക്കും.' അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള ബിസിനസ്സുകളെ വിദൂര പ്രവര്‍ത്തനത്തിലേക്ക് മാറ്റാന്‍ പ്രേരിപ്പിച്ച കൊവിഡ് കാലത്ത്, വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമിന്റെ വര്‍ദ്ധിച്ച ആവശ്യകത കണക്കിലെടുത്താണ് ഫോക്കസ് വികസിപ്പിച്ചത്. വെറും അഞ്ച് മാസത്തെ ചുരുങ്ങിയ കാലയളവിലായിരുന്നു ഇത്. ഒരു ഇന്ത്യന്‍ നിര്‍മ്മിത പ്ലാറ്റ്‌ഫോമായ ഫോക്കസ്, വീഡിയോ കോണ്‍ഫറന്‍സിംഗ് രംഗത്ത് മികച്ച സുരക്ഷയേകും. കൊവിഡിന്റെ തിരിച്ചടികളെ ഊര്‍ജ്ജമാക്കി മാറ്റിയ ഗണത്തിലാണ് ഫോക്കസും ഉള്ളത്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഉപകരണങ്ങളിലും വിന്‍ഡോസ്, മാക് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളിലും ഫോക്കസ് ഉപയോഗിക്കാനാകും.

Follow Us:
Download App:
  • android
  • ios