ന്യൂയോര്‍ക്ക്: ഈജിപ്ത് നടപ്പാക്കി വരുന്ന സാമ്പത്തിക പരിഷ്കാരങ്ങളും വികസന പദ്ധതികളും മറ്റ് വികസ്വര രാജ്യങ്ങള്‍ മാതൃകയാക്കണമെന്ന് ലോക ബാങ്ക് പ്രസിഡന്‍റ് ഡേവിഡ് മല്‍പാസ്. ഈജിപ്ത് നടപ്പാക്കി വരുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ലോക ബാങ്കിന്‍റെ പിന്തുണയും ഡേവിഡ് മല്‍പാസ് വാഗ്ദാനം ചെയ്തു. 

കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതില്‍ മുന്‍ വര്‍ഷങ്ങളില്‍ ഈജിപ്ത് വലിയ വിജയം നേടിയിരുന്നു. 

ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, സ്വകാര്യ മേഖല ഉള്‍പ്പടെയുളളവയില്‍ വളര്‍ച്ച ലക്ഷ്യം വയ്ക്കുന്ന പദ്ധതികളില്‍ ഈജിപ്തിന് ലോക ബാങ്ക് സഹായം വാഗ്ദാനം ചെയ്തു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ നിലവിലെ ആദില്‍ അല്‍ സീസി സര്‍ക്കാര്‍ വന്‍ പരിഷ്കരണ നടപടികളാണ് ഈജിപ്തില്‍ നടപ്പാക്കി വരുന്നത്.