Asianet News MalayalamAsianet News Malayalam

ഓഗസ്റ്റിൽ 11 ശതമാനം ഉൽപ്പാദനം വർധിപ്പിച്ച് മാരുതി സുസുക്കി

ജിപ്സി, എർട്ടിഗ, എസ് ക്രോസ്, വിതാര ബ്രെസ, എക്സ്എൽ6 എന്നിവയുടെ ഉൽപ്പാദനം 44 ശതമാനം ഉയർന്നു. മുൻവർഷത്തെ 15099നെ അപേക്ഷിച്ച് 21737 കാറുകൾ നിർമ്മിച്ചു. 

maruti suzuki india postes 11 percentage rise in production
Author
Delhi, First Published Sep 8, 2020, 9:21 PM IST

ദില്ലി: ഓഗസ്റ്റ് മാസത്തിൽ ഉൽപ്പാദനത്തിൽ വൻ വർധനവുമായി മാരുതി സുസുക്കി. 11 ശതമാനം വർധനവാണ് ഉൽപ്പാദനത്തിൽ ഉണ്ടായത്. 1,23769 വാഹനങ്ങളാണ് നിർമ്മിച്ചത്. കഴിഞ്ഞ വർഷം ഇതേമാസം 111370 വാഹനങ്ങളായിരുന്നു നിർമ്മിച്ചത്. പാസഞ്ചർ വാഹനങ്ങൾ 121381 എണ്ണം നിർമ്മിച്ചു. 110214 എണ്ണമായിരുന്നു കഴിഞ്ഞ ഓഗസ്റ്റിൽ നിർമ്മിച്ചത്, വളർച്ച 10 ശതമാനം.

ചെറു കാറുകളായ ഓൾട്ടോയും എസ് പ്രസോയും 22208 എണ്ണം നിർമ്മിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ 13814 ആയിരുന്നു എണ്ണം. 61 ശതമാനം വളർച്ചയാണ് ഈ കാറ്റഗറിയിൽ നേടിയത്. വാഗൺആർ, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലെനോ, ഡിസയർ എന്നിവയുടെ ആകെ ഉൽപ്പാദനം 67348. മുൻവർഷത്തിൽ ഇത് 67095 ആയിരുന്നു. 

ജിപ്സി, എർട്ടിഗ, എസ് ക്രോസ്, വിതാര ബ്രെസ, എക്സ്എൽ6 എന്നിവയുടെ ഉൽപ്പാദനം 44 ശതമാനം ഉയർന്നു. മുൻവർഷത്തെ 15099നെ അപേക്ഷിച്ച് 21737 കാറുകൾ നിർമ്മിച്ചു. കോമേഴ്ഷ്യൽ വാഹന വിഭാഗത്തിൽ ഉൽപ്പാദനം കഴിഞ്ഞ വർഷം 1156 ആയിരുന്നത് ഇക്കുറി 2388ലെത്തി.

Follow Us:
Download App:
  • android
  • ios