തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ കാർ‌ഷിക വായ്പാ മൊറട്ടോറിയം നീട്ടി. ഒരു വർഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം . 1038 വില്ലേജുകളിലുള്ളവർക്ക് മൊറട്ടോറിയത്തിന്‍റെ ആനുകൂല്യം കിട്ടും . സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. കൃഷി ഉപജീവനമായവരുടെ മറ്റ് വായ്പകൾക്കും ആനുകൂല്യം ലഭ്യമാകും. സർക്കാർ അഭ്യർത്ഥന മാനിച്ചാണ് മൊറട്ടോറിയം നീട്ടിയത്.