Asianet News MalayalamAsianet News Malayalam

അക്കൗണ്ടിൽ കൂടുതൽ പണം ഉണ്ടോ? ഉപഭോക്താക്കൾക്ക് ഈ ബാങ്ക് ഉയർന്ന പലിശ നല്‍കും

പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, 2022 മെയ് മുതൽ ഏകദേശം ഒരു വർഷത്തിനുള്ളിൽ ആർബിഐ റിപ്പോ നിരക്ക് 2.5 ശതമാനം വർധിപ്പിച്ചിട്ടുണ്ട്.

More money in the account earns higher interest
Author
First Published Nov 27, 2023, 4:19 PM IST

ബാങ്ക് അക്കൗണ്ടിലെ പണത്തിനനുസരിച്ച് പലിശ ലഭിച്ചാലോ? രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കിൽ മാറ്റം വരുത്തി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലാണ് അക്കൗണ്ട് എങ്കിൽ കൂടുതൽ പണത്തിനനുസരിച്ച് കൂടുതൽ പലിശ ലഭിക്കും. സേവിംഗ്സ് അക്കൗണ്ടിൽ   പരമാവധി 4% പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക്  നവംബർ 20 മുതൽ മാറ്റം വരുത്തിയിട്ടുണ്ട്. 

പുതുക്കിയ പലിശ നിരക്കുകൾ

50 ലക്ഷം രൂപ വരെയുള്ള സേവിംഗ്‌സ് അക്കൗണ്ട് ബാലൻസിന് 2.75 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 50 ലക്ഷം മുതൽ 100 ​​കോടി രൂപ വരെയുള്ള നിക്ഷേപത്തിന്  2.90 ശതമാനം  പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.  100 കോടി മുതൽ 500 കോടി രൂപ വരെയുള്ള നിക്ഷേപത്തിന് 3.10 ശതമാനം റിട്ടേൺ ബാങ്ക് നൽകുന്നു. 500 കോടി മുതൽ 1000 കോടി രൂപ വരെയുള്ള നിക്ഷേപത്തിന് 3.40 ശതമാനം  പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 1000 കോടി രൂപയിൽ കൂടുതലുള്ള സമ്പാദ്യത്തിന് 4.00% പലിശയാണ് ബാങ്ക് നൽകുന്നത്.


പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, 2022 മെയ് മുതൽ ഏകദേശം ഒരു വർഷത്തിനുള്ളിൽ ആർബിഐ റിപ്പോ നിരക്ക് 2.5 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിന് ശേഷം, ഭവനവായ്പ, കാർ ലോൺ, വ്യക്തിഗത വായ്പ എന്നിങ്ങനെ എല്ലാത്തരം വായ്പകളും ചെലവേറിയതായി. ബാങ്കുകൾ പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത് വിപണിയിലെ പണലഭ്യത കുറയ്ക്കുകയും ഡിമാൻഡ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് പണപ്പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കുന്നു. തുടർന്ന് ഇതിന്റെ ഫലമെന്നോണം സേവിംഗ്സ് അക്കൗണ്ടുകൾ, എഫ്ഡികൾ, മറ്റ് സേവിംഗ് സ്കീമുകൾ എന്നിവയുടെ പലിശ ബാങ്കുകൾ വർദ്ധിപ്പിക്കുന്നു. 

അടുത്തിടെ ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐഒബി) 2 കോടിയിൽ താഴെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. ഐഒബി എഫ്ഡികളുടെ പലിശ നിരക്ക് ഒരു വർഷത്തിൽ നിന്ന് രണ്ട് വർഷമായി 30 ബേസിസ് പോയിന്റ് വർധിപ്പിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios