Asianet News MalayalamAsianet News Malayalam

ഹൈബ്രിഡിന് കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കും, ജിഎസ്ടി യോഗം നിര്‍ണായകമാകും

സെസ് ഒഴിവാക്കിക്കൊണ്ട് അത്തരം വാഹനങ്ങൾക്കുള്ള നിരക്ക് കുറയ്ക്കൽ സർക്കാർ പരിശോധിക്കുന്നതായണ് റിപ്പോര്‍ട്ട്, നികുതി ഭാരം 43 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കുറച്ചേക്കും.

more tax relax for hybrid vehicles
Author
New Delhi, First Published Sep 4, 2019, 10:50 AM IST

ദില്ലി: ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് കുറയ്ക്കണമെന്ന ഓട്ടോ വ്യവസായത്തിന്റെ ആവശ്യങ്ങള്‍, ജിഎസ്ടി കൗൺസിൽ വരാനിരിക്കുന്ന യോഗത്തില്‍ പരിഗണിക്കുമെന്ന് സൂചന. ഹൈബ്രിഡ് വാഹന വിഭാഗത്തിന് വലിയ ആശ്വാസം നൽകാന്‍ കൗണ്‍സിലില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

സെസ് ഒഴിവാക്കിക്കൊണ്ട് അത്തരം വാഹനങ്ങൾക്കുള്ള നിരക്ക് കുറയ്ക്കൽ സർക്കാർ പരിശോധിക്കുന്നതായണ് റിപ്പോര്‍ട്ട്, നികുതി ഭാരം 43 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കുറച്ചേക്കും.

ഹൈബ്രിഡ് വാഹനങ്ങളില്‍ ചെറിയ ആന്തരിക ജ്വലന എഞ്ചിനും (ICE) ഒരു വൈദ്യുത മോട്ടോറുമാണ് ഉപയോഗിക്കുന്നത്. വാഹന മേഖല 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ നേരിടുന്നത്. ജൂലൈയിൽ യാത്രാ വാഹനങ്ങളുടെ വിൽപ്പന 30.98 ശതമാനം ഇടിഞ്ഞു.

Follow Us:
Download App:
  • android
  • ios