Asianet News MalayalamAsianet News Malayalam

25 കോടിയുടെ ഡയമണ്ട് ചോക്കർ, 17 കോടിയുടെ സാരി; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹം ഇതോ

 25 കോടി രൂപ വിലയുള്ള ഒരു ഡയമണ്ട് ചോക്കർ നെക്ലേസ് ആയിരുന്നു ഇതിലെ ഹൈലൈറ്റ്. ബാക്കി മൊത്തത്തിലുള്ള വിവാഹ ആഭരണങ്ങൾക്ക്  90 കോടി രൂപയായിരുന്നു വില

most expensive weddings in India costing an approximate  500 crore
Author
First Published Jan 25, 2024, 11:39 AM IST

മ്പന്നമായ വിവാഹങ്ങൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. രാജ്യത്ത് നടന്നതിൽ വെച്ച് ഏറ്റവും ആഡംബരമായ വിവാഹം ഏതാണെന്ന് അറിയാമോ? അത് രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മക്കളുടേത് മാത്രമല്ല. കർണാടക മുൻ മന്ത്രിയുമായ ജി ജനാർദന റെഡ്ഡിയുടെ മകൾ ബ്രാഹ്മണി റെഡ്ഡിയുടെ വിവാഹം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിലൊന്നായി മാറി.

ജി ജനാർദന റെഡ്ഡിയുടെ മകൾ ബ്രാഹ്മണി റെഡ്ഡിയും ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി വിക്രമിന്റെ മകൻ രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹത്തിന്റെ ചെലവ്  500 കോടി രൂപ ആയിരുന്നു എന്നാണ് റിപ്പോർട്ട്. 2016 നവംബർ 6 ന് നടന്ന ചടങ്ങിൽ ഏകദേശം . 50,000 അതിഥികൾ എത്തിയിരുന്നു. സമാനതകളില്ലാത്ത ആഡംബര കല്ല്യാണമായിരുന്നു ഇതെന്ന് വേണം പറയാൻ. ആഘോഷങ്ങൾ അഞ്ച് ദിവസം നീണ്ടുനിന്നു. 

ചുവന്ന നിറത്തിലുള്ള, സ്വർണ്ണ നൂലുകൾ കൊണ്ട് നെയ്ത വിവാഹ വസ്ത്രമാണ് ബ്രാഹ്മണി റെഡ്ഡിയുടെ വിവാഹവസ്ത്രം. കാഞ്ചീവരം സാരിയാണ് ബ്രാഹ്മണി റെഡ്ഡി അണിഞ്ഞത്. ഫാഷൻ ഡിസൈനറായ നീത ലുല്ല രൂപകൽപന ചെയ്ത സാരിയുടെ വില 17 കോടി രൂപയാണ്.  പാരമ്പര്യത്തിന്റെയും ആഡംബരത്തിന്റെയും കൈകോർക്കലായിരുന്നു ഈ വിവാഹത്തിന്റെ മുഖ മുദ്ര. ബ്രാഹ്മണിയുടെ ആഭരങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.  25 കോടി രൂപ വിലയുള്ള ഒരു ഡയമണ്ട് ചോക്കർ നെക്ലേസ് ആയിരുന്നു ഇതിലെ ഹൈലൈറ്റ്. ബാക്കി മൊത്തത്തിലുള്ള വിവാഹ ആഭരണങ്ങൾക്ക്  90 കോടി രൂപയായിരുന്നു വില

അതിഥികൾക്ക് പരമാവധി സൗകര്യങ്ങൾ ജനാർദന റെഡ്ഡി ഉറപ്പാക്കിയിരുന്നു. ബാംഗ്ലൂരിലെ ഫൈവ്, ത്രീ സ്റ്റാർ ഹോട്ടലുകളിലായി 1,500 മുറികൾ ഒരുക്കിയിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപിയെ പോലെയായിരുന്നു വിവാഹ വേദി ഒരുക്കിയിരുന്നത്. കൃഷ്ണദേവരായ രാജാവിന്റെ കൊട്ടാരം, ലോട്ടസ് മഹൽ, മഹാനവമി ദിബ്ബ, വിജയ വിത്തല ക്ഷേത്രം എന്നിവയുടെ മോഡലുകളായിരുന്നു വിവാഹ വേദി. 40 ഓളം രാജകീയ രഥങ്ങൾ  ഇവിടെ ഒരുക്കിയിരുന്നു.  2,000 ടാക്സികളും 15 ഹെലികോപ്റ്ററുകളും ആഘോഷത്തിൽ പങ്കെടുക്കുന്നവരെ കൊണ്ടുവരാൻ തയ്യാറാക്കിയിരുന്നു. ഭക്ഷണത്തിലേക്ക് കടക്കുമ്പോൾ, 16 സ്വാദിഷ്ടമായ പലഹാരങ്ങളുടെ ശേഖരം അതിഥികൾക്ക് അവിസ്മരണീയമായ അനുഭവം നൽകി. 

അതേസമയം, രാഷ്ട്രീയത്തിൽ ജനാർദ്ദന റെഡ്ഡിക്ക് കാര്യമായ തിരിച്ചടി നേരിട്ടിരുന്നു. രാഷ്ട്രീയ എതിരാളികളും വിവിധ ഗ്രൂപ്പുകളും വിവാഹത്തിന്റെ ചെലവുകൾ ചൂടികാട്ടി രംഗത്ത് വന്നിരുന്നു 

Latest Videos
Follow Us:
Download App:
  • android
  • ios