പ്രശസ്ത ഫഷൻ ബ്രാൻഡായ കാസബ്ലാങ്കയുടെ ശേഖരത്തിൽ നിന്നുള്ള പോളോ ഷർട്ടാണ് ധോണി അണിഞ്ഞിരുന്നത്. ഇതിന്റെ വിലയാണ് ഇപ്പോൾ നെറ്റിസൺസിനിടയിലെ ചർച്ച.

ന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ 44-ാം ജന്മദിനമാണ് ഇന്ന്. മുംബൈയിൽ ഭാര്യ സാക്ഷി ധോണിക്കും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പം ധോണി പിറന്നാൾ ആഘേഷിച്ചത്. ലോകമെമ്പാടുമുള്ള ആരാധകർ അവരുടെ തലയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നുണ്ട്. എന്നാൽ ഫാഷൻ പ്രേമികളുടെ കണ്ണുകളും ഇത്തവണ ധോണിയുടെ പിറന്നാൾ ആഘോഷത്തിലേക്കായിരുന്നു. കാരണം പിറന്നാൾ കേക്ക് മുറിക്കുമ്പോൾ ധോണി അണിഞ്ഞ വസത്രം തന്നെ. പ്രശസ്ത ഫഷൻ ബ്രാൻഡായ കാസബ്ലാങ്കയുടെ ശേഖരത്തിൽ നിന്നുള്ള പോളോ ഷർട്ടാണ് ധോണി അണിഞ്ഞിരുന്നത്. ഇതിന്റെ വിലയാണ് ഇപ്പോൾ നെറ്റിസൺസിനിടയിലെ ചർച്ച.

View post on Instagram

ധോണിയുടെ സ്റ്റൈലിഷ് ലുക്കുകൾക്ക് പ്രത്യേക ഫാൻസ് തന്നെയുണ്ട് ഇന്ത്യയിൽ കരിയർ‌ ആരംഭം മുതൽ തന്നെ വിവിധ ലുക്കുകളിൽ ധോണി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. കാസബ്ലാങ്കയുടെ വെബ്സൈറ്റിൽ ധോണി അണിഞ്ഞ ഷർട്ടിന്റെ വില 1,42,161.42 രൂപയാണ്. രാത്രി വൈകി നടന്ന ആഘോഷത്തിൽ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനും പങ്കെടുത്തിരുന്നു എന്നാണ് റിപ്പോർട്ട്. കേക്ക് മുറിക്കൽ ചടങ്ങിന് തൊട്ടുപിന്നാലെയുള്ള ഭാര്യ സാക്ഷിയുടെ കുസൃതി നിറഞ്ഞ ചെയ്തികളും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഈ വീഡിയോ ക്ലിപ്പിൽ കേക്ക് മുട്ടയില്ലാത്തതാണോ എന്ന് ധോണി ചോദിക്കുന്നത് കേൾക്കാം.

View post on Instagram