ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തിന് ഇന്ന് സമാപനമാകും.
ഇളയ മകന്‍ അനന്ത് അംബാനിയുടെ പ്രീ വെഡിങ് ആഘോഷങ്ങള്‍ക്കിടയില്‍ വികാരാധീനനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ആഘോഷ പരിപാടിക്കിടെയില്‍ അനന്ത് നടത്തിയ പ്രസംഗത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ് മുകേഷ് അംബാനി കരഞ്ഞത്.
തന്നെ പ്രത്യേകമായി പരിഗണിച്ചതിന് മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ആരംഭിച്ച പ്രസംഗത്തിലാണ്, താൻ നേരിട്ട ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും അനന്ത് സംസാരിച്ചത്. 'കുട്ടിക്കാലം മുതല്‍ ഞാന്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. പക്ഷേ എന്റെ അച്ഛനും അമ്മയും ആ വേദന അനുഭവിക്കാന്‍ എന്നെ അനുവദിച്ചില്ല. ഞാന്‍ കഷ്ടപ്പെടുന്നുവെന്ന് തോന്നുമ്പോള്‍ അവര്‍ എപ്പോഴും എനിക്കൊപ്പം നിന്നു. എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചാല്‍ അത് സാധിക്കുമെന്ന തോന്നലുണ്ടാക്കിയതും അവര്‍ രണ്ടുപേരുമാണ്, ഒരുപാട് നന്ദി.' അനന്ത് ഇക്കാര്യം പറയുമ്പോഴാണ് അംബാനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്.
അതേസമയം, ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തിന് ഇന്ന് സമാപനമാകും. ലോകത്തെ ഏറ്റവും വലിയ ധനിക കുടുംബങ്ങളില്‍ ഒന്നായ അംബാനി കുടുംബത്തിലെ ആഘോഷം അത്യാഢംബരപൂര്‍ണമാണ് നടക്കുന്നത്. ഏറ്റവും പ്രധാന ചടങ്ങാണ് ഇന്ന് നടക്കുന്നത്. വിവാഹിതരാകാന്‍ പോകുന്ന ദമ്പതികള്‍ക്ക് നടത്തുന്ന ഹസ്താക്ഷര ചടങ്ങ് ആണിത്. ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍, അതായത് ബില്‍ ഗേറ്റ്‌സ് മുതല്‍ സക്കര്‍ബര്‍ഗ് വരെ 'പൈതൃക ഇന്ത്യന്‍ വസ്ത്രം' ധരിക്കണം. ജാംനഗര്‍ ടൗണ്‍ഷിപ്പ് ടെമ്പിള്‍ കോംപ്ലക്സിലാണ് ഹസ്താക്ഷര ചടങ്ങ് നടക്കുന്നത്. മാത്രമല്ല, ഇന്ന് 'ടസ്‌ക്കര്‍ ട്രയല്‍സ്' എന്ന പരിപാടിയുമുണ്ട്. ഇത് അതിഥികള്‍ക്ക് ജാംനഗറിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഔട്ട്‌ഡോര്‍ പരിപാടിയാണ്.
തന്റെ ബാല്യകാല സുഹൃത്തായ രാധിക മര്‍ച്ചന്റിനെയാണ് അനന്ത് അംബാനി വിവാഹം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ജൂലൈയില്‍ ആണ് വിവാഹം എന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് ഒന്നിന് ആരംഭിച്ച പ്രീ വെഡിങ് പാര്‍ട്ടിയില്‍ ലോകത്തെ പ്രമുഖ വ്യവസായികളും രാഷ്ട്രീയക്കാരും കായിക താരങ്ങളും സിനിമ താരങ്ങളും എത്തിയിട്ടുണ്ട്.
'അശ്ലീല വീഡിയോ കാണുന്നതായി വിവരം, സ്ത്രീകളെ വിളിക്കുന്നത് ഡിവൈഎസ്പി'; ജാഗ്രത വേണമെന്ന് പൊലീസ്

