Asianet News MalayalamAsianet News Malayalam

'പവർ കിക്ക്'; മുകേഷ് അംബാനി മറികടന്നത് ഇലോൺ മസ്‌ക്, സുന്ദർ പിച്ചൈ, രത്തൻ ടാറ്റ എന്നിവരെ; ആഗോളതലത്തിൽ രണ്ടാമൻ

മൈക്രോസോഫ്റ്റിൻ്റെ സത്യ നാദെല്ല, ഗൂഗിളിൻ്റെ സുന്ദർ പിച്ചൈ, ആപ്പിളിൻ്റെ ടിം കുക്ക്, ടെസ്‌ലയുടെ ഇലോൺ മസ്‌ക്, രത്തൻ ടാറ്റ, അദാനി തുടങ്ങിയ ഇന്ത്യൻ വ്യവസായ പ്രമുഖരെ മുകേഷ് അംബാനി മറികടന്നു

Mukesh Ambani highest placed Indian, No.2 globally in Brand Guardianship Index 2024
Author
First Published Feb 5, 2024, 3:54 PM IST

മുംബൈ:  ബ്രാൻഡ് ഫിനാൻസിന്റെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സ് 2024-ൽ ആഗോളതലത്തിൽ രണ്ടാംസ്ഥാനത്തെത്തി മുകേഷ് അംബാനി. അതേസമയം, ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനത്താണ് റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാൻ. മൈക്രോസോഫ്റ്റിൻ്റെ സത്യ നാദെല്ല, ഗൂഗിളിൻ്റെ സുന്ദർ പിച്ചൈ, ആപ്പിളിൻ്റെ ടിം കുക്ക്, ടെസ്‌ലയുടെ ഇലോൺ മസ്‌ക്, രത്തൻ ടാറ്റ, അദാനി തുടങ്ങിയ ഇന്ത്യൻ വ്യവസായ പ്രമുഖരെ മുകേഷ് അംബാനി മറികടന്നു. ബ്രാൻഡ് ഫിനാൻസിൻ്റെ 2024-ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചികയിൽ ടെൻസെന്‍റിന്‍റെ ഹുവാറ്റെങ് മായാണ് ഒന്നാമത്. 

നിക്ഷേപകർ, ജീവനക്കാർ, തുടങ്ങി എല്ലാ പങ്കാളികളുടെയും ആവശ്യങ്ങൾ സന്തുലിതമാക്കി സുസ്ഥിരമായ രീതിയിൽ ബിസിനസ്സ് മൂല്യം കെട്ടിപ്പടുക്കുന്ന സിഇഒമാർക്കുള്ള ആഗോള അംഗീകാരമാണ് ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചിക.

ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ 5-ാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്ഷം അദ്ദേഹം 8-ാം സ്ഥാനത്ത് ആയിരുന്നു.  മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ അനീഷ് ഷാ ആറാം സ്ഥാനത്താണ്. ഇൻഫോസിസിന്‍റെ സലിൽ പരേഖ് 16ാം സ്ഥാനത്തുമാണ്. കഴിഞ്ഞ വർഷത്തെ റാങ്കിങ്ങിലും മുകേഷ് അംബാനി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു

ബ്രാൻഡ് ഫിനാൻസിൻ്റെ സർവേ പ്രകാരം അംബാനിക്ക്  80.3 ആണ് സ്കോർ. ചൈന ആസ്ഥാനമായ ടെൻസെൻ്റിൻ്റെ ഹുവാറ്റെങ് മായുടെ സ്കോർ 81.6  ആണ്. ഈ സ്കോറിന്റെ അടിസ്ഥാനം കമ്പനിയെ ദീർഘവീക്ഷണത്തോടെ മുന്നോട്ട് നയിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്. സിഇഒമാരുടെ കഴിവ് അടിസ്ഥാനമാക്കിയാണ് സ്കോറെന്ന് അർഥം. 
 

Latest Videos
Follow Us:
Download App:
  • android
  • ios