Asianet News MalayalamAsianet News Malayalam

Reliance Jio : റിലയൻസ് റീട്ടെയിൽ യൂണിറ്റിന്റെ ചെയർപേഴ്‌സണാകാൻ ഇഷ അംബാനി

സഹോദരൻ ആകാശിന് തൊട്ടുപിന്നാലെ സ്ഥാനക്കയറ്റത്തിന് ഒരുങ്ങുകയാണ് ഇഷ അംബാനി

Mukesh Ambani s daughter Isha set to be named chairperson of retail unit
Author
Trivandrum, First Published Jun 29, 2022, 3:04 PM IST

മുംബൈ : ഇഷ അംബാനിയെ റിലയൻസ് കമ്പനിയുടെ റീട്ടെയിൽ യൂണിറ്റിന്റെ ചെയർമാനായി നിയമിക്കാൻ ഒരുങ്ങുന്നു. ഇഷ അംബാനിയുടെ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റിലയൻസിന്റെ ടെലികോം യൂണിറ്റായ ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി  ആകാശ് അംബാനി നിയമിതനായതിനു തൊട്ടുപിന്നാലെയാണ് ഇരട്ട സഹോദരിയായ ഇഷയുടെ സ്ഥാനക്കയറ്റ വാർത്തകൾ എത്തുന്നത്. 

റിലയൻസ് റീട്ടെയിലും റിലയൻസ് ജിയോയും ഓയിൽ-ടു-ടെലികോം കൂട്ടായ്മയുടെ അനുബന്ധ സ്ഥാപനങ്ങളാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും മുകേഷ് അംബാനി ഇന്നലെ രാജി വെച്ചിരുന്നു. യേൽ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് 30കാരിയായ ഇഷ. ആകാശിനെ കൂടാതെ അനന്ത് എന്ന ഇളയ സഹോദരൻ കൂടിയുണ്ട് ഇഷയ്ക്ക്. 

Read Also : Reliance Jio: റിലയൻസ് ജിയോ ഡയറക്ടർ സ്ഥാനം രാജിവെച്ച് മുകേഷ് അംബാനി; ചെയർമാനായി ആകാശ് അംബാനി

ജിയോയുടെ പുതിയ ചെയർമാനായ  ആകാശ് അംബാനി നേരത്തെ കമ്പനിയുടെ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. പുതിയ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹൻ പവർ ടെൽകോയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. പുതിയ നിയമനങ്ങളുടെ കാലാവധി 2022 ജൂൺ 27 മുതൽ അഞ്ച് വർഷമാണ്.   

റിലയൻസ് ജിയോയുടെ പുതിയ ചെയർമാൻ ആകാശ് അംബാനിയെക്കുറിച്ചുള്ള 5 വസ്തുതകൾ അറിയാം 

  1. 31 കാരനായ ആകാശ് അംബാനി ബ്രൗൺ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. 2020ൽ അദ്ദേഹം ശ്ലോക മേത്തയെ വിവാഹം കഴിച്ചു, അവർക്ക് പൃഥ്വി എന്ന മകനുണ്ട്.
  2. റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായുള്ള ആകാശിന്റെ സ്ഥാനക്കയറ്റം ജിയോയുടെ ഡിജിറ്റൽ സേവന യാത്രയിൽ അദ്ദേഹം നൽകിയ സംഭാവനകളെ അംഗീകരിച്ചാണ് എന്ന കമ്പനി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. 
  3. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ മേഖലയിൽ ജിയോ നടത്തിയ പ്രധാന ചുവടുവെയ്പുകളിലെല്ലാം  നേതൃത്വം നൽകിയത് ആകാശ് അംബാനിയാണ്. 2017-ൽ ജിയോഫോൺ പുറത്തിറക്കുന്നതിലും ആകാശ് അംബാനി വലിയ പങ്കുവഹിച്ചെന്ന് കമ്പനി പറയുന്നു.
  4. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്ന് മക്കളിൽ മൂത്തയാളാണ് ആകാശ് അംബാനി.ഇഷ അംബാനിയും അനന്ത് അംബാനിയും സഹോദരങ്ങളാണ്. 
  5. പിരാമൽ ഗ്രൂപ്പിന്റെ, അജയ്-സ്വാതി പിരാമൽ ദമ്പതികളുടെ മകൻ ആനന്ദ് പിരാമലിനെ വിവാഹം കഴിച്ച ഇഷയ്ക്ക് റീട്ടെയിൽ ബിസിനസിന്റെ ചുമതല മുകേഷ് അംബാനി ഏൽപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 21 കാരനായ അനന്ത് അംബാനി റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിന്റെയും ജിയോ പ്ലാറ്റ്ഫോമുകളുടെയും ഡയറക്ടറാണ്.

Read Also : Reliance Jio : ആരാണ് ആകാശ് അംബാനി? റിലയൻസ് ജിയോയുടെ പുതിയ ചെയർമാനെക്കുറിച്ച് അറിയാം

Follow Us:
Download App:
  • android
  • ios