Asianet News MalayalamAsianet News Malayalam

Reliance Jio : എതിരാളികളെ തകർത്ത് മുന്നേറാൻ ജിയോ; ബോണ്ടുകളിലൂടെ വൻ തുക സമാഹരിക്കാൻ ശ്രമം തുടങ്ങി

റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്, വിപണി വിഹിതത്തിലെ നേട്ടം ലക്ഷ്യമിട്ട് എക്കാലത്തെയും വലിയ ബോണ്ട് വിൽപ്പനയിലേക്ക് നീങ്ങുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവാണ് ജിയോ.

Mukesh Ambani s Jio plans its biggest bond in debt market return
Author
Kerala, First Published Jan 4, 2022, 5:19 PM IST

മുംബൈ: റിലയൻസ് ജിയോ ഇൻഫോകോം (Reliance Jio Infocomm)  ലിമിറ്റഡ്, വിപണി വിഹിതത്തിലെ നേട്ടം ലക്ഷ്യമിട്ട് എക്കാലത്തെയും വലിയ ബോണ്ട് വിൽപ്പനയിലേക്ക് നീങ്ങുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവാണ് ജിയോ( Jio). അഞ്ച് വർഷ കാലാവധിയുള്ള ബോണ്ടുകളിലൂടെ 50 ബില്യൺ രൂപ അല്ലെങ്കിൽ 671 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ശ്രമം.

സൗജന്യ കോളുകളും തുച്ഛമായ വിലയ്ക്ക് ഡാറ്റയുമായി 2016-ൽ വയർലെസ് വിപണിയിലേക്ക് കാലുവെച്ചതാണ് ജിയോ. രാജ്യത്ത് അപ്പോഴേക്കും നിലയുറപ്പിച്ചിരുന്ന മൊബൈൽ സേവന ദാതാക്കളുമായി പിന്നീടൊരു താരിഫ് യുദ്ധം കാഴ്ചവെച്ച് ജിയോ ഒന്നാമതെത്തി. എതിരാളികൾ വിപണിയിൽ നിന്ന് പിന്മാറുന്നതും ലയിക്കുന്നതും അടക്കം പല മാർഗങ്ങൾ തേടി. അതോടെ 12 ഓളം കമ്പനികളുണ്ടായിരുന്ന ടെലികോം വിപണി വെറും മൂന്ന് പേർ മാത്രമുള്ള സെക്ടറായി ചുരുങ്ങി.

കഴിഞ്ഞ മാർച്ച് മാസത്തിൽ ഏകദേശം എട്ട് ബില്യൺ ഡോളറിന്റെ സ്പെക്ട്രം വാങ്ങിയതിന് ശേഷം, 2022 ൽ തന്നെ ഇന്ത്യയിൽ 5ജി സേവനങ്ങൾ അവതരിപ്പിക്കാനാണ് ജിയോ തയ്യാറെടുക്കുന്നത്. നിലവിൽ വിപണിയിൽ ജിയോക്ക് തൊട്ടുപിന്നിലുള്ള എയർടെലിനെ ബഹുദൂരം പിന്നിലാക്കി മുന്നേറാനുള്ള നീക്കമാണ് ജിയോ നടത്തുന്നത്. മൾട്ടി-ട്രാഞ്ച് ഡോളർ ബോണ്ട് ഓഫറിനായി സ്ഥിര വരുമാന നിക്ഷേപകരെ കണ്ടെത്താനായി ബാങ്കുകളെ ചുമതലപ്പെടുത്തിയിരിക്കുകയാണ് റിലയൻസ് ഇന്റസ്ട്രീസ്.

Follow Us:
Download App:
  • android
  • ios