ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസ്സ് നേതാക്കളിൽ ഒരാളായി മുകേഷ് അംബാനി തുടരുന്നത്തിന്റെ കാരണം ഇതാണ്. 

ഷ്യയിലെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. റിലയൻസിന്റ വിപണി തന്ത്രങ്ങൾ തന്നെയാണ് മുകേഷ് അംബാനിയെ രാജ്യത്തെ ഏറ്റവും ധനികനാക്കി വെക്കുന്നതും. മറ്റാരും പയറ്റാത്ത എന്നാൽ ഏറെ അപകടം നിറഞ്ഞതുമായ വിപണി തന്ത്രങ്ങൾ നിസാരമായി വിപണിയിൽ പയറ്റിനോക്കിയാണ് മുകേഷ് അംബാനി റിലയൻസിനെ വളർത്തിയത്. അതിൽ ഒന്നാണ് സാധാരണക്കാർക്ക്പോലും വാങ്ങാൻ കഴിയുന്ന തുകയിൽ ഉത്പന്നങ്ങൾ ഇറക്കി വിപണി ഇറക്കുക എന്നുള്ള തന്ത്രം. വെറും 10 രൂപയ്ക്ക് മുകേഷ് അംബാനിയുടെ റിലയൻസ് നിരവധി ഉത്പന്നങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്. 

ഏതൊക്കെ ഉത്പന്നങ്ങളാണ് മുകേഷ് അംബാനി 10 രൂപയ്ക്ക് വ്യാപാരം ചെയ്യുന്നത്? 

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലികോം ബ്രാൻഡായ ജിയോയാണ് ഇതിൽ ഒന്നാമത്. ആരംഭിച്ചക അന്ന് മുതൽ ജിയോ വിലകുറഞ്ഞ പ്ലാനുകൾ അവതരിപ്പിച്ച് വിപണി പിടിച്ചിരുന്നു. ഇന്ന് ജിയോയുടെ ഏറ്റവും വിലകുറഞ്ഞ റീചാർജ് പ്ലാൻ ആരംഭിക്കുന്നത് 11 രൂപ മുതലാണ്. അതുകൊണ്ടു തന്നെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ബഡ്ജറ്റ് ഫ്രണ്ട്‌ലി ഓപ്ഷനായി ജിയോ ഇപ്പോഴും തുടരുന്നു. .

ഇനി അടുത്ത ശീതള പാനീയങ്ങളാണ്. അടുത്തിടെയാണ് കാമ്പ കോള മുകേഷ് അംബാനി വീണ്ടും ഏറ്റെടുത്തത്. ഈ നീക്കം ശീതളപാനീയ വ്യവസായത്തെ പിടിച്ചുകുലുക്കി എന്നുതന്നെ പറയാം. കൊക്കകോള, പെപ്‌സി തുടങ്ങിയ എതിരാളികളെ നേരിടാൻ 10 രൂപ മുതൽ കാമ്പ കോള മുകേഷ് അംബാനി വിപണിയിൽ എത്തിച്ചിട്ടുണ്ട്. 

കൂടാതെ, റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് എന്ന ബ്രാൻഡിന് കീഴിൽ, അംബാനി ബിസ്‌ക്കറ്റുകൾ, ഗ്ലൂക്കോസ്, എനർജി ഡ്രിങ്ക്സ് എന്നിവയും 10. രൂപയ്ക്ക് വിപണിയിൽ എത്തിച്ചിട്ടുണ്ട്. വിലകുറഞ്ഞ് എത്തുന്നതിനാൽ തന്നെ ഈ ഉൽപ്പന്നങ്ങൾ വലിയ എഫ്എംസിജി ബ്രാൻഡുകൾക്ക് കടുത്ത മത്സരം ആണ് നൽകുന്നത്. 

മുകേഷ് അംബാനിയുടെ തന്ത്രം കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ വിൽക്കുക മാത്രമല്ല, ഗുണമേന്മയുള്ള സാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ്. ഇതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടാൻ റിലയൻസിന് കഴിഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസ്സ് നേതാക്കളിൽ ഒരാളായി മുകേഷ് അംബാനി തുടരുന്നത്തിന്റെ കാരണവും. .