Asianet News MalayalamAsianet News Malayalam

ഒരു ലക്ഷം വെച്ച് വെറുതെ ഇരുന്നു: ഇന്ന് ആസ്തി 53 കോടി; ആ ശരിയായ തീരുമാനം ഇങ്ങനെ

ഓഹരി വിപണി ഭൂരിഭാഗം പേർക്കും നഷ്ടത്തെ കുറിച്ചാണ് ഓർമ്മിപ്പിക്കുക. എന്നാൽ ഇവിടെനിന്ന് ലക്ഷപ്രഭുക്കളും കോടീശ്വരന്മാരും ആയ നിക്ഷേപകർ ധാരാളമുണ്ട്

Multibagger stock turns Rs lakh to 53 Cr after 1 bonus share
Author
First Published Oct 7, 2022, 12:02 AM IST

ഓഹരി വിപണി ഭൂരിഭാഗം പേർക്കും നഷ്ടത്തെ കുറിച്ചാണ് ഓർമ്മിപ്പിക്കുക. എന്നാൽ ഇവിടെനിന്ന് ലക്ഷപ്രഭുക്കളും കോടീശ്വരന്മാരും ആയ നിക്ഷേപകർ ധാരാളമുണ്ട്. അത്തരത്തിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഇന്ന് 53 കോടിയുടെ ആസ്തി സമ്മാനിച്ച ഒരു ഓഹരിയെ പരിചയപ്പെടാം.

ഫിനിക്സ് മിൽസ് ലിമിറ്റഡ് എന്ന കമ്പനി 25413 കോടി രൂപ വിപണി മൂലധനമുള്ള ഒരു കമ്പനിയാണ്. റിയൽ എസ്റ്റേറ്റ് വിപണിയിലെ പ്രധാനിയാണ് ഈ കമ്പനി. മുംബൈ, ബംഗളൂരു, ചെന്നൈ, പുണെ, റായ്പൂർ, ആഗ്ര, ഇൻഡോർ, ലക്നൗ, ബറേലി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ സ്വാധീനമാണ് കമ്പനിക്കുള്ളത്.

 രാജ്യത്തെ നിക്ഷേപകർക്ക് സ്വപ്നസമാനമായ റിട്ടേൺ സമ്മാനിച്ച മൾട്ടിബാഗർ ഓഹരി കൂടിയാണ് ഫിനിക്സ്. ഇന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 1428 രൂപയ്ക്കാണ് ഈ ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3.81 ശതമാനമായിരുന്നു വളർച്ച. ഇന്ന് 9579 ഫിനിക്സ് മിൽസ് ഓഹരികളാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിപണനം ചെയ്യപ്പെട്ടത്.

Read more: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മിന്നുന്ന പ്രകടനം: ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ കൈയ്യടി

1995 ഒക്ടോബർ 13ന് ഈ ഓഹരിക്ക് വില 1.33 രൂപയായിരുന്നു. 27 വർഷം കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയാണ് കമ്പനി നേടിയത്. തുടക്കകാലത്ത് ഈ കമ്പനിയിൽ ഒരുലക്ഷം നിക്ഷേപിച്ചവർക്ക് 1.33 രൂപ നിരക്കിൽ 75187 ഓഹരികൾ കിട്ടുമായിരുന്നു. 2005 ഡിസംബർ 9ന് കമ്പനി ബോണസ് ഷെയർ ഇഷ്യൂ ചെയ്തു. 4:1 എന്ന അനുപാതത്തിൽ ആയിരുന്നു അന്ന് ബോണസ് ഷെയർ വിതരണം ചെയ്തത്. 75187 ഓഹരികൾ കൈയിലുണ്ടായിരുന്ന ഒരാൾക്ക് ഇതോടുകൂടി 375935 ഓഹരികൾ പോക്കറ്റിലായി. ഇത്രയും ഓഹരികളുടെ ഇന്നത്തെ മൂല്യം, ഒരു ഓഹരിക്ക് 1428 രൂപ തോതിൽ 53 കോടി രൂപയാണ് എന്നത് ആരെയും മോഹിപ്പിക്കുന്നതാണ്.

Follow Us:
Download App:
  • android
  • ios