Asianet News MalayalamAsianet News Malayalam

Elon Musk starlink : കേന്ദ്രം ഇടഞ്ഞു; പ്രീ ഓർഡറിന് വാങ്ങിയ പണം മസ്കിന്റെ സ്റ്റാർലിങ്ക് തിരിച്ചുകൊടുക്കും

രാജ്യത്ത് പ്രവർത്തിക്കാനുള്ള ലൈസൻസ് ലഭിക്കുന്നതുവരെ മുൻകൂർ ഓർഡറുകൾക്കായി സ്വീകരിച്ച പണം തിരികെ നൽകാൻ ഇന്ത്യൻ സർക്കാർ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നതായി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ്. 

Musk backed Starlink to refund pre orders in India after govt order
Author
India, First Published Jan 4, 2022, 9:49 PM IST

ദില്ലി: രാജ്യത്ത് പ്രവർത്തിക്കാനുള്ള ലൈസൻസ് ലഭിക്കുന്നതുവരെ മുൻകൂർ ഓർഡറുകൾക്കായി സ്വീകരിച്ച പണം തിരികെ നൽകാൻ ഇന്ത്യൻ സർക്കാർ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നതായി എലോൺ മസ്‌കിന്റെ (Elon Musk) സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ്(Starlink Satellite Internet) . റീഫണ്ട് എപ്പോൾ വേണമെങ്കിലും തിരികെ ലഭിക്കാമെന്ന് തങ്ങളുടെ അംഗങ്ങൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ആഗോള അതിസമ്പന്നരിലെ രണ്ടാമനായ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് എയ്‌റോസ്‌പേസ് കമ്പനിയുടെ സ്ഥാപനമാണ് സ്റ്റാർലിങ്ക്. ഇന്ത്യയിൽ, സ്റ്റാർലിങ്ക് ഉപകരണങ്ങൾക്കായി ഇതിനകം 5000ത്തിലധികം പ്രീ-ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ വാണിജ്യ ലൈസൻസുകൾ ലഭിക്കാൻ കമ്പനി ബുദ്ധിമുട്ടുകയാണ്. ഇതില്ലാതെ ഇന്ത്യയിൽ സ്റ്റാർലിങ്കിന് സേവനങ്ങളൊന്നും നൽകാൻ കഴിയില്ല.

ലോകമെമ്പാടുമുള്ള ലോ-ലേറ്റൻസി ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ലോ-എർത്ത് ഓർബിറ്റ് നെറ്റ്‌വർക്കിന്റെ ഭാഗമായി ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന കമ്പനികളിൽ ഒന്നാണ് സ്റ്റാർലിങ്ക്. ഭൂഗർഭ ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ എത്തിച്ചേരാൻ പാടുപെടുന്ന വിദൂര പ്രദേശങ്ങളിൽ ഇവർ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

എന്നാൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്റ്റാർലിങ്ക് സേവനം സബ്സ്ക്രൈബ് ചെയ്യുന്നതിനെതിരെ കേന്ദ്ര സർക്കാർ നേരത്തെ ജനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. കമ്പനിക്കും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് ബുക്കിംഗ് എടുക്കുന്നതിൽ നിന്നും സേവനങ്ങൾ നൽകുന്നതിൽ നിന്നും പിന്മാറാൻ സ്റ്റാർലിങ്ക് തീരുമാനിച്ചത്.

ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനുള്ള വാണിജ്യ ലൈസൻസ് ജനുവരി അവസാനത്തോടെ നേടിയെടുക്കാൻ ലക്ഷ്യമിട്ടാണ് സ്റ്റാർലിങ്ക് മുന്നോട്ട് പോകുന്നത്. 2022 ഡിസംബറോടെ ഇന്ത്യയിൽ 200000 ഉപകരണങ്ങൾ എന്ന ലക്ഷ്യവും കമ്പനിക്കുണ്ട്. ആമസോണിന്റെ കൈപ്പറും ബ്രിട്ടീഷ് സർക്കാരും ഇന്ത്യയിലെ ഭാരതി ഗ്രൂപ്പും ചേർന്ന് തകർച്ചയിൽ നിന്ന് കരകയറ്റിയ വൺവെബും സ്റ്റാർലിങ്കിന്റെ എതിരാളികളാണ്.

Follow Us:
Download App:
  • android
  • ios