Asianet News MalayalamAsianet News Malayalam

കോണ്ടത്തിന് നവരാത്രി ഡിസ്‌കൗണ്ട് കൊടുത്തത് പ്രശ്നമായി; ഇ-കൊമേഴ്സ് കമ്പനിക്കെതിരെ പ്രതിഷേധം

കോണ്ടത്തിന് 40 ശതമാനം വിലക്കിഴിവ് വാഗ്ദാനം ചെയ്താണ് മൈ നൈക നവരാത്രി കാലത്ത് കോണ്ടം വിൽക്കാൻ ശ്രമിച്ചത്

Navaratri discount for condom MyNykaa faces protest on twitter
Author
Mumbai, First Published Oct 12, 2021, 1:16 PM IST

ദില്ലി: മാർക്കറ്റിങ് സ്ട്രാറ്റജിയിലൂടെയാണ് (Marketing strategy) പലപ്പോഴും കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ മെച്ചപ്പെട്ട നിലയിൽ വിറ്റഴിക്കുന്നത്. നവരാത്രി (Navaratri) കാലത്ത് വമ്പിച്ച ഓഫറുകളും മറ്റും നൽകി തങ്ങളുടെ ഉൽപ്പന്നം വിറ്റഴിക്കാനുള്ള ശ്രമം പല ഇ-കൊമേഴ്സ് കമ്പനികളും (E-commerce Companies) നടത്താറുണ്ട്. കോണ്ടം വിൽക്കാനും (Condom Sales) ഈ രീതി അവലംബിക്കാമോ? അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കാണും. മൈ നൈക (My Nykaa) എന്ന ഇ-കൊമേഴ്സ് കമ്പനി ഇങ്ങിനെയൊരു കുരുക്കിലാണ് ചെന്നെത്തിയിരിക്കുന്നത്.

കോണ്ടം ഫ്രീയായി കൊടുത്തിട്ടും ഫലിച്ചില്ല; തന്ത്രം മാറ്റി ഇന്ത്യയിൽ ഒന്നാമതെത്തി; വിജയരഹസ്യം ഇത്

കോണ്ടത്തിന് 40 ശതമാനം വിലക്കിഴിവ് വാഗ്ദാനം ചെയ്താണ് മൈ നൈക നവരാത്രി കാലത്ത് കോണ്ടം വിൽക്കാൻ ശ്രമിച്ചത്. എന്നാൽ ട്വിറ്ററിൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നു. ഹൈന്ദവരുടെ ആഘോഷമായ നവരാത്രിയും കോണ്ടവും തമ്മിൽ എന്താണ് ബന്ധമെന്നായിരുന്നു സുനൈന ഹൂലെ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുയർന്ന ചോദ്യം. മൈ നൈകയുടെ പരസ്യം പതിച്ചുള്ള സ്ക്രീൻഷോട്ടും ഇവർ പങ്കുവെച്ചു.

ഇത് ഹിന്ദുക്കളെയും നവരാത്രിയെയും അപമാനിക്കുന്നതാണെന്ന് സുനൈന ട്വീറ്റ് ചെയ്തതോടെ കൂടുതൽ പേർ ഈ ട്വീറ്റ് ഏറ്റെടുത്തു. ഇത് കോണ്ടം ഉപഭോഗത്തെ കുറിച്ച് ബോധവത്കരിക്കാനുള്ള ശ്രമമാണോ അല്ല വിൽപ്പന ഉയർത്താനുള്ള ശ്രമമാണോയെന്നായിരുന്നു കമ്പനിക്കെതിരെ ഉയർന്ന മറ്റൊരു ചോദ്യം. നാലായിരത്തിലേറെ പേർ സുനൈനയുടെ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്. 2000ത്തിലേറെ റീട്വീറ്റുകളും ഉണ്ടായിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios