തിരുവനന്തപുരം: കേരളത്തിലെ വ്യോമയാന മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനക്കമ്പനി മേധാവികളുടെ യോഗം വിളിച്ചു. ഈ മാസം 31 ന് തിരുവനന്തപുരത്താണ് യോഗം. 

കേന്ദ്ര വ്യോമയാന സെക്രട്ടറി അടക്കമുളള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കും. തിരക്കുളള സമയങ്ങളില്‍ ഗള്‍ഫിലേക്കുള വിമാനയാത്രാക്കൂലി അമിതമായി വര്‍ധിപ്പിക്കുന്നത് നിയന്ത്രിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന ലക്ഷ്യം.