Asianet News MalayalamAsianet News Malayalam

റിസർവ് ബാങ്ക് വാക്കുപാലിച്ചു, ആ സൗകര്യം ഇനി എപ്പോഴും ബാങ്കില്‍ നിന്ന് ലഭിക്കും

അവധിദിവസങ്ങളിലും നെഫ്റ്റ് ഇടപാടുകൾ നടത്താൻ കഴിയുമെന്നതാണ് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം പകരുന്നത്. നിലവിലുള്ള നിയമാവലികൾ തന്നെയാണ് പുതിയ സൗകര്യത്തിലും ബാധകമായിട്ടുള്ളത്.

neft service through commercial banks
Author
Mumbai, First Published Dec 9, 2019, 10:10 AM IST

മുംബൈ: ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ ശക്തി പകരുന്ന നടപടിയുമായി റിസർവ് ബാങ്ക്. ഡിസംബർ 16 മുതൽ നെഫ്റ്റ് സേവനം 24 മണിക്കൂറും ലഭ്യമാകും. ബാങ്കുകളുടെ പ്രവർത്തനസമയത്തിന് ശേഷം ഇടപാടുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറും.

അവധിദിവസങ്ങളിലും നെഫ്റ്റ് ഇടപാടുകൾ നടത്താൻ കഴിയുമെന്നതാണ് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം പകരുന്നത്. നിലവിലുള്ള നിയമാവലികൾ തന്നെയാണ് പുതിയ സൗകര്യത്തിലും ബാധകമായിട്ടുള്ളത്. എല്ലാ ബാങ്കുകൾക്കും നെഫ്റ്റ് 24 മണിക്കൂറും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആഗസ്റ്റ് മാസത്തിൽ ഈ സൗകര്യം ഡിസംബറോടെ നിലവില്‍ വരുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 16 ന് രാത്രി 12.30 യോടെ നെഫ്റ്റ് ഉപയോഗിച്ച് ആദ്യ ഇടപാട് നടത്താനാകും.

Follow Us:
Download App:
  • android
  • ios